‘ആടുജീവിതം’ മുതൽ ‘നടികർ’ വരെ!! ഹിറ്റ് സിനിമകൾ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒരുമിച്ചെത്തുന്നു

Malayalam movies OTT releases June 2024 this month: കഴിഞ്ഞ മാസങ്ങളിലായി നിരവധി മലയാള സിനിമകൾ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ നേടുകയും തിയേറ്ററുകളിൽ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ, ആ സിനിമകൾ എല്ലാം തന്നെ ഒടിടി റിലീസുകൾക്ക് തയ്യാറെടുക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത, ‘വർഷങ്ങൾക്ക്‌ ശേഷം’ ഇതിനോടകം ഒടിടി സ്ട്രീമിങ് ആരംഭിച്ചു. 

സോണി ലിവ്-ൽ ‘വർഷങ്ങൾക്ക്‌ ശേഷം’ ലഭ്യമാണ്. ബ്ലെസ്സി – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ‘ആടുജീവിതം’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസ്നെ+ ഹോട്സ്റ്റാർ ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ ജൂൺ മാസത്തിൽ തന്നെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ എന്നിവരെ 

കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നെ+ ഹോട്സ്റ്റാർ ആണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉടൻ പ്രതീക്ഷിക്കാം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വളരെ കാലത്തിന് ശേഷം, ദിലീപ് വീണ്ടും മുഴുനീള കോമഡി കഥാപാത്രം ചെയ്ത സിനിമയാണ് 

‘പവി കെയർടേക്കർ’. ഈ ചിത്രത്തിന്റെ ഒടിടി റിലീസ് ഈ ജൂൺ മാസത്തിൽ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച്, ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘നടികർ’ എന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരിക്കുന്നു. ഈ ചിത്രത്തിന്റെ ഡിജിറ്റൽ റിലീസും പ്രേക്ഷകർക്ക് ഉടൻ പ്രതീക്ഷിക്കാം. 

Nivin PaulyOTTPrithviraj
Comments (0)
Add Comment