Malayalam movies OTT releases January 2024 first week

സണ്ണി വെയ്ൻ – നിഖില വിമൽ കോമ്പോയുടെ വെറൈറ്റി ഐറ്റം ഉൾപ്പടെ ജനുവരി ആദ്യ ആഴ്ച്ചത്തെ ഒടിടി റിലീസുകൾ

Malayalam movies OTT releases January 2024 first week. Malayalam movies OTT releases this week

Malayalam movies OTT releases January 2024 first week: ജനുവരി ആദ്യ വാരം മലയാള ഒടിടി സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നിലധികം മലയാള സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുന്നത്. സിനിമകൾക്ക് പുറമേ മറ്റൊരു സർപ്രൈസ് കൂടി ഒടിടി പ്രേക്ഷകരെ കാത്തിരിക്കുന്നു.

ശറഫുദ്ദീൻ, ജോണി ആന്റണി, ആശ മഠത്തിൽ, ജോർജ് കോര, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ കോമഡി ഡ്രാമ ചിത്രം ‘തോൽവി എഫ്സി’ ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. ജോർജ് കോര സംവിധാനം ചെയ്ത ചിത്രം, ജനുവരി 3 മുതൽ സ്ട്രീമിങ് ആരംഭിക്കും. നിഖില വിമൽ, സണ്ണി വെയ്ൻ,

Malayalam movies OTT releases January 2024 first week
Malayalam movies OTT releases January 2024 first week

വിജയരാഘവൻ, അശോകൻ, അജു വർഗീസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്ത വെബ് സീരീസ് ഡിസ്നേ+ ഹോട്സ്റ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘കുഞ്ഞിരാമായണം’, ‘പത്മിനി’ തുടങ്ങിയ സിനിമകളുടെ രചയിതാവായ ദീപു പ്രദീപ് രചന നിർവഹിച്ചിരിക്കുന്ന കോമഡി ഡ്രാമ സീരീസ്,

Malayalam movies OTT releases January 2024 first week

ഡിസംബർ 5 മുതൽ ഡിസ്നേ+ ഹോട്സ്റ്ററിൽ ലഭ്യമാകും. ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, ദുർഗാ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ, രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ‘ഉടൽ’ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ജനുവരി 5 മുതൽ സൈന പ്ലേ-യിൽ ഈ ചിത്രം ലഭ്യമാകും. ഇത് കൂടാതെ നിരവധി അന്യഭാഷാ സിനിമകളും ഈ വാരം ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുന്നു.