ആവേശം, മഞ്ഞുമ്മൽ ബോയ്സ് ഉൾപ്പടെ ഈ മാസം മലയാളത്തിൽ നിന്ന് ഗംഭീര ഒടിടി റിലീസുകൾ

Malayalam movies ott release 2024 May: മലയാള സിനിമ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗംഭീര കളക്ഷൻ നേടിയ മാസങ്ങളിൽ ഒന്നായിരുന്നു ഈ കഴിഞ്ഞുപോയ ഏപ്രിൽ മാസം. തിയേറ്ററുകളിൽ എത്തിയ സിനിമകൾ എല്ലാം തന്നെ മികച്ച വിജയം നേടുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോൾ ഇവയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ പുറത്തുവന്നിരിക്കുന്നു.

ഫെബ്രുവരി 22-ന് തീയേറ്ററുകളിൽ എത്തുകയും, മോളിവുഡ് ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കുകയും ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസ്നേ+ ഹോട്സ്റ്റർ ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെയ്‌ 5 മുതൽ ചിത്രം, മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാവും.

പ്രിത്വിരാജ് സുകുമാരൻ നായകനായി എത്തിയ, ബ്ലെസ്സി സംവിധാനം ചെയ്ത ‘ആടുജീവിതം’ ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഡിസ്നേ+ ഹോട്സ്റ്ററിലൂടെ ‘ആടുജീവിതം’ മെയ്‌ 10 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ‘ആടുജീവിതം’.

ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നേറുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മെയ്‌ അവസാനത്തോടെ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

fahad fazilOTTPrithviraj
Comments (0)
Add Comment