പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുകൂട്ടം ത്രില്ലർ ചിത്രങ്ങൾ, പുതിയ ഒടിടി റിലീസുകൾ അറിയാം

Malayalam movies ott release 2024 March this month: മാർച്ച്‌ മാസം നിരവധി മലയാള സിനിമകളുടെ ഒടിടി റിലീസിനാണ് കാത്തിരിക്കുന്നത്. ഈ വർഷം തിയേറ്ററുകളിൽ വലിയ വിജയം നേടിയ ഒന്നിലധികം മലയാള സിനിമകൾ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ഇവയുടെ ഒടിടി റിലീസ് തീയതികൾ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. അവയുടെ വിശദാംശങ്ങൾ നോക്കാം.

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഈ വാരം ഒടിടി പ്ലാറ്റ്ഫോമിൽ എത്തും. ഫെബ്രുവരി 9-ന് തിയേറ്ററുകളിൽ എത്തിയ, ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ പോലീസ് ത്രില്ലർ ചിത്രം മാർച്ച്‌ 8-ന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി പ്രേക്ഷകരിലേക്ക് എത്തും. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിൽ എത്തി പ്രേക്ഷകരെ ഞെട്ടിച്ച ‘ഭ്രമയുഗം’

ഒടിടി റിലീസിന് ഒരുങ്ങുകയാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ബ്ലാക്ക് & വൈറ്റ് ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സോണി ലിവ് ആണ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതി സോണി ലിവ് പ്രഖ്യാപിച്ചത്. മാർച്ച്‌ 15-ന് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കും. ജയറാം – മിഥുൻ മാനുവൽ തോമസ് കോംബോയിൽ പിറന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം

‘അബ്രഹാം ഓസ്‌ലർ’ ഒടിടി പ്ലാറ്റ്ഫോമിൽ എത്താൻ തയ്യാറെടുക്കുകയാണ്. ഡിസ്നേ+ ഹോട്സ്റ്റർ ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റർ ചിത്രമായി മാറിയ ‘അബ്രഹാം ഓസ്‌ലർ’, മാർച്ച്‌ 20-ന് ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന ദിവസങ്ങൾ മലയാളം ഒടിടി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്നതാണ്. 

BramayugamOTTTovino Thomas
Comments (0)
Add Comment