Malayalam movies ott release 2024 January this week

മമ്മൂട്ടി ചിത്രം കാതൽ ദി കോർ ഉൾപ്പടെ ഇന്നത്തെ ഒടിടി റിലീസുകൾ

Malayalam movies ott release 2024 January this week. Kaathal the core ott release. Hi Nanna ott release

Malayalam movies ott release 2024 January this week: ഈ വർഷത്തെ ആദ്യ വാരാന്ത്യം എത്തുന്ന വേളയിൽ, ഒടിടി പ്രേക്ഷകർക്ക്‌ മമ്മൂട്ടി സർപ്രൈസ് എത്തിയിരിക്കുകയാണ്. 2023-ൽ തിയേറ്ററിൽ വിജയം ആയി മാറിയ മമ്മൂട്ടി – ജിയോ ബേബി ചിത്രം ‘കാതൽ – ദി കോർ’ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും,

ഇപ്പോൾ ആരാധകരുടെ ആകാംക്ഷക്ക് ഉത്തരമായിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ജനുവരി 5 മുതൽ മമ്മൂട്ടി, ജ്യോതിക, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി അനഘ അക്കു, അലക്സ്‌ അലിസ്റ്റർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ‘കാതൽ – ദി കോർ’ സ്ട്രീമിങ് ആരംഭിക്കുന്നു. ഇത് കൂടാതെ, സണ്ണി വെയ്ൻ, നിഖില വിമൽ, വിജയരാഘവൻ, അശോകൻ, അജു വർഗീസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന

Malayalam movies ott release 2024 January this week

മലയാളം വെബ് സീരീസ് ‘പേരില്ലൂർ പ്രീമിയർ ലീഗ്’ ഡിസ്നേ+ ഹോട്സ്റ്ററിൽ ജനുവരി 5 മുതൽ ലഭ്യമാകും. വലിയ താരനിര അണിനിരക്കുന്ന ഈ വെബ് സീരീസിനെ വളരെ പ്രതീക്ഷയോടെയാണ് ഒടിടി പ്രേക്ഷകർ നോക്കി കാണുന്നത്. മൃണാൾ താക്കൂർ, നാനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ, സൂപ്പർ ഹിറ്റ് കുടുംബ ചിത്രം ‘ഹായ് നാന്ന’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.

Malayalam movies ott release 2024 January this week

ജനുവരി 4 മുതൽ നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം ലഭ്യമായിരിക്കുന്നത്. ഷറഫുദ്ദീൻ, ജോണി ആന്റണി, ജോർജ് കോര, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘തോൽവി എഫ്സി’ ഇതിനോടകം ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമായിട്ടുണ്ട്. മമ്മൂട്ടി ചിത്രം ‘കാതൽ – ദി കോർ’ ഒടിടി റിലീസ് തന്നെയാണ്, ഈ ആഴ്ചത്തെ ഒടിടി റിലീസുകളിൽ ഹൈലൈറ്റ്.