Malayalam movies OTT release 2024 January second week

ഈ വാരം ഒടിടി റിലീസിനെത്തിയ ആക്ഷൻ – ത്രില്ലർ മലയാളം ചിത്രങ്ങൾ നോക്കാം

Malayalam movies OTT release 2024 January second week. Antony movie ott release date. Tiger 3 ott release date

Malayalam movies OTT release 2024 January second week: ഈ വാരം ജയറാമിന്റെ ‘അബ്രഹാം ഓസ്ലർ’ തിയേറ്ററുകൾ എത്തിയത് മലയാള സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒന്നായിരുന്നു. അതേസമയം, ഒടിടി സിനിമ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളവും ഈ വാരം സമ്പന്നമാണ്. ആക്ഷൻ, ത്രില്ലർ മലയാള ചിത്രങ്ങളാണ് ഈ വാരം ഒടിടിയിൽ എത്തിയിരിക്കുന്നത്.

ജോജു ജോർജ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് ജോഷി സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ ചിത്രം ‘ആന്റണി’ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു. 2023 ഡിസംബർ 1-ന് തിയേറ്ററുകളിൽ എത്തിയ, പ്രേക്ഷകരിൽ നിന്ന് സമ്മിശ്രഭിപ്രായം നേടിയ ചിത്രം, ജനുവരി 12 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു.

Malayalam movies OTT release 2024 January second week

കാളിദാസ് ജയറാം, നമിത പ്രമോദ്, ഷൈജു കുറുപ്പ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, വിനിൽ സ്കറിയ വർഗീസ് സംവിധാനം ചെയ്ത ‘രജ്നി’ ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമായി. 2023 ഡിസംബർ 8-ന് റിലീസ് ചെയ്ത ഈ ത്രില്ലർ ചിത്രം, പ്രൈം വീഡിയോയിൽ ആണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.

സൽമാൻ ഖാൻ, കത്രീന കൈഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ, മനീഷ് ശർമ സംവിധാനം ചെയ്ത ‘ടൈഗർ 3’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. 2023 നവംബറിൽ തിയേറ്ററുകളിൽ എത്തിയ വൈആർഎഫ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ ‘ടൈഗർ 3’, ഏകദേശം 450 കോടി രൂപയിൽ അധികം കളക്ഷൻ നേടിയിട്ടുണ്ട്. പ്രൈം വീഡിയോയിൽ ആണ് ഇപ്പോൾ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

Malayalam movies OTT release 2024 January second week