നയൻ‌താര, ധ്യാൻ ശ്രീനിവാസൻ സിനിമകൾ ഉൾപ്പടെ ഈ വാരം ഒടിടി റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങൾ

Malayalam movies ott release 2023 December last week: ഈ ക്രിസ്മസ് അവധിക്കാലത്ത് ഇതിനോടകം തന്നെ നിരവധി സിനിമകളാണ് തിയേറ്ററുകളിലൂടെയും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തിയത്. 2023 കലണ്ടർ വർഷം അവസാനിക്കാനിരിക്കെ, തിയേറ്ററുകളിൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച നാലോളം സിനിമകൾ

ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. നയൻ‌താര കേന്ദ്ര കഥാപാത്രത്തിൽ എത്തിയ, ഡിസംബർ 1-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ‘അന്നപൂരണി’ എന്ന തമിഴ് ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. നയൻതാരയുടെ കരിയറിലെ 75-ാമത്തെ ചിത്രമായ ‘അന്നപൂരണി’യുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഡിസംബർ 29-ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ‘12ത് ഫെയിൽ’ എന്ന ബോളിവുഡ് ചിത്രം തിയേറ്ററുകളിൽ അപ്രതീക്ഷിത വിജയം ആണ് സ്വന്തമാക്കിയത്. ഏകദേശം 20 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം, 65 കോടി രൂപയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടി. ഡിസ്നേ+ ഹോട്സ്റ്ററിലൂടെ ഡിസംബർ 29 മുതൽ ‘12ത് ഫെയിൽ’ ഒടിടി പ്രേക്ഷകർക്ക് ലഭ്യമാകും. ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ, ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, ദുർഗ്ഗാ കൃഷ്ണ

Malayalam movies ott release 2023 December last week

തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘ഉടൽ’ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. സൈന പ്ലേ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, ഔദ്യോഗിക സ്ട്രീമിങ് തീയതി ഇതുവരെ ഒടിടി പ്ലാറ്റ്ഫോം പുറത്തുവിട്ടിട്ടില്ല. പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ തെലുങ്ക് സൈക്കോളജിക്കൽ വയലൻസ് ത്രില്ലർ ചിത്രം ‘മംഗലവാരം’ ഡിസ്നേ+ ഹോട്സ്റ്ററിൽ ഡിസംബർ 26 മുതൽ വിവിധ ഭാഷകളിൽ ലഭ്യമാകും.

IndransNayantharaOTT
Comments (0)
Add Comment