Malayalam movies box office collection 2023 report

മലയാള സിനിമയുടെ 2023 ബോക്സ് ഓഫിസ് റിപ്പോർട്ട്, അഞ്ച് സൂപ്പർ ഹിറ്റുകൾ

Malayalam movies box office collection 2023

Malayalam movies box office collection 2023 report: 2023 കലണ്ടർ വർഷം അതിന്റെ അവസാനത്തിൽ എത്തി നിൽക്കുമ്പോൾ, മലയാള സിനിമയുടെ ബോക്സ് ഓഫീസ് കണക്കുകൾ പരിശോധിച്ചാൽ, ആകെ 16 സിനിമകൾ മാത്രമേ വിജയിച്ച സിനിമകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കൂ. അതിൽ തന്നെ, ആകെ അഞ്ച് സിനിമകൾ മാത്രമേ സൂപ്പർ ഹിറ്റുകളായി കണക്കാക്കുന്നുള്ളൂ.

ജൂഡ് ആന്റണി സംവിധാനം ചെയ്ത, കാവ്യ ഫിലിം കമ്പനി നിർമ്മിച്ച, ‘2018’ ആണ് ഈ വർഷത്തെ ഇൻഡസ്ട്രിയൽ ഫിറ്റ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ‘ആർഡിഎക്സ്’, മമ്മൂട്ടി കമ്പനിയുടെ ‘കണ്ണൂർ സ്ക്വാഡ്’, ഗപ്പി സിനിമാസ് നിർമ്മിച്ച ‘രോമാഞ്ചം’ എന്നിവ അടങ്ങുന്ന സൂപ്പർഹിറ്റുകളുടെ പട്ടികയിൽ, ഇപ്പോൾ പ്രദർശനം തുടരുന്ന ആശിർവാദ് സിനിമാസിന്റെ ‘നേര്’-ഉം ഉൾപ്പെടുന്നു.

Malayalam movies box office collection 2023 report

സുരേഷ് ഗോപിയുടെ ‘ഗരുഡൻ’, മമ്മൂട്ടിയുടെ ‘കാതൽ – ദി കോർ’, ദിലീപിന്റെ ‘വോയിസ് ഓഫ് സത്യനാഥൻ’, ബേസിൽ ജോസഫ് ചിത്രം ‘ഫാലിമി’ എന്നിവയെല്ലാം 2023-ലെ മോളിവുഡ് ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നു. ‘നൻപകൽ നേരത്ത് മയക്കം’, ‘മധുര മനോഹര മോഹം’, ‘ആന്റണി’, ‘18+’, ‘നെയ്മർ’, ‘പ്രണയവിലാസം’, ‘പാച്ചുവും അത്ഭുതവിളക്കും’ എന്നീ സിനിമകൾ തിയേറ്ററിൽ ലാഭം ഉണ്ടാക്കിയ ചിത്രങ്ങളായി കണക്കാക്കാം.

Malayalam movies box office collection 2023 report

അതേസമയം, വളരെ പ്രതീക്ഷയോടെയാണ് 2024-നെ മലയാള സിനിമ പ്രേമികൾ നോക്കി കാണുന്നത്. പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന നിരവധി സിനിമകൾ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ‘മലൈക്കോട്ടൈ വാലിബൻ’, ‘അബ്രഹാം ഓസ്ലർ’, ‘ഭ്രമയുഗം’, ‘എമ്പുരാൻ’, ‘വർഷങ്ങൾക്ക് ശേഷം’ എന്നിങ്ങനെ നിരവധി സിനിമകളാണ് മലയാള സിനിമ പ്രേമികളെ കാത്ത് 2024-ൽ കാത്തിരിക്കുന്നത്.