ദിലീപ് ചിത്രം ‘ബാന്ദ്ര’ റിലീസ് പ്രഖ്യാപിച്ചു, ഒരുപടി മുന്നേ സുരേഷ് ഗോപിയുടെ ഗരുഡനും

Dileep Movie Bandra Release : ജനപ്രിയ നടൻ ദിലീപിന്റെ പിറന്നാൾ ദിനമായ ഇന്ന് (ഒക്ടോബർ 27) ആരാധകർ പ്രതീക്ഷിച്ചത് പോലെ തന്നെ അദ്ദേഹത്തിന്റെ പുതിയ സിനിമയായ ‘ബാന്ദ്ര’-യുടെ കിടിലൻ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി ആണ് ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്.

‘രാമലീല’ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിൽ തമന്നയാണ് നായികയായി എത്തുന്നത്. ഉദയകൃഷ്ണ രചന നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് വിനായക അജിത് ആണ്. ചിത്രത്തിന്റെ റിലീസ് നവംബറിൽ ഉണ്ടാകും എന്ന് നേരത്തെ തന്നെ പ്രഖ്യാപനം വന്നിരുന്നെങ്കിലും, ഇപ്പോൾ കൃത്യമായ തീയതി നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നു. നവംബർ 10-നാണ്

Dileep Movie Bandra Release

‘ബാന്ദ്ര’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ മാസത്തിൽ തന്നെയാണ് സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിന്റെയും റിലീസ് നിശ്ചയിച്ചിരിക്കുന്നത് എന്ന് അതിന്റെ നിർമാതാക്കൾ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ഇപ്പോൾ, അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ‘ഗരുഡൻ’-ന്റെ റിലീസ് തീയതിയും പുറത്ത് വിട്ടിരിക്കുന്നു. Suresh Gopi movie Garudan release

ഒരു ദിലീപ് – സുരേഷ് ഗോപി തിയേറ്റർ ക്ലാഷ് പ്രവചിച്ചവർക്ക് നിരാശ സമ്മാനിക്കുന്ന പ്രഖ്യാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ‘ഗരുഡൻ’, നവംബർ 3-ന് തിയേറ്ററുകളിൽ എത്തും. മിഥുൻ മാനുവൽ തോമസ് രചന നിർവഹിച്ച ഈ ചിത്രത്തിൽ അഭിരാമി, ദിവ്യ പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. എന്തുതന്നെയായാലും, നവംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് കിടിലൻ റിലീസുകൾ ആണ് മലയാള സിനിമ ആരാധകരെ കാത്തിരിക്കുന്നത്. 

Read Also: വിവാഹ നിശ്‌ചയത്തിന് ശേഷം മറ്റൊരു കിടിലൻ സർപ്രൈസുമായി ജിപി, പുതിയ സിനിമയുടെ പ്രഖ്യാപനം അയോധ്യയിൽ

Suresh Gopi Movie Garudan Trailer

DileepMovie ReleaseSuresh Gopi
Comments (0)
Add Comment