Malayalam movies 2024 February third weekend releases

മമ്മൂട്ടി – ബിജു മേനോൻ – ഇന്ദ്രജിത് സിനിമകൾ!! ഈ വാരം റിലീസിനെത്തുന്ന നാല് മലയാള ചിത്രങ്ങൾ

Malayalam movies weekend releases. Malayalam movies February releases. Bramayugam release date

Malayalam movies 2024 February third weekend releases: കഴിഞ്ഞ വാരം തീയേറ്ററുകളിൽ എത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’, ‘പ്രേമലു’ എന്നീ സിനിമകൾ വിജയകരമായി പ്രദർശനം തുടരുകയാണ്. അതേസമയം, ഈ ആഴ്ചയും ഗംഭീര റിലീസുകൾ ആണ് മലയാളത്തിൽ നിന്ന് വരുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം മമ്മൂട്ടി നായകനായി എത്തുന്ന ‘ഭ്രമയുഗം’ തന്നെ.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ബ്ലാക്ക് & വൈറ്റ് ഹൊറർ ത്രില്ലർ ചിത്രം ഫെബ്രുവരി 15 വ്യാഴാഴ്ച്ച തീയേറ്ററുകളിൽ എത്തും. വൈനോട്ട് സ്റ്റുഡിയോസ്, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ഭ്രമയുഗം’ റിലീസിന് ശേഷം ഫെബ്രുവരി 16 വെള്ളിയാഴ്ച്ച, മൂന്ന് മലയാള സിനിമകളാണ് തിയേറ്ററിൽ റിലീസിന് എത്തുന്നത്.

Malayalam movies 2024 February third weekend releases

ബിജു മേനോൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് റിയാസ് ശരീഫ് സംവിധാനം ചെയ്ത, ആഷിക് ഉസ്മാൻ നിർമ്മിച്ച ‘തുണ്ട്’ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. ചിത്രത്തിൽ ബിജു മേനോൻ പോലീസ് വേഷത്തെ അവതരിപ്പിക്കുന്നു. ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, ഷർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന

അരുൺ ബോസ് സംവിധാനം ചെയ്ത ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ആണ് വെള്ളിയാഴ്ച്ച റിലീസിനെത്തുന്ന മറ്റൊരു ചിത്രം. സിയാദ് കോക്കർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വാസുദേവ് സനൽ സംവിധാനം ചെയ്ത, ദിവ്യ പിള്ള, ചന്തുനാഥ്, മറീന മൈക്കിൾ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ‘അന്ധകാര’ എന്ന ചിത്രവും വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തും.