ബോക്സ്‌ഓഫിസ് ഹിറ്റ് മുതൽ സർപ്രൈസ്‌ ഹിറ്റ് വരെ!! ഫെബ്രുവരി മാസം മലയാളം ഒടിടി റിലീസുകൾ

Malayalam movies 2024 February OTT releases this month: ഫെബ്രുവരി മാസത്തിന് തുടക്കമായിരിക്കുകയാണ്. ‘നേര്’, ‘ഫിലിപ്പ്സ്’, ‘സലാർ’ തുടങ്ങി ധാരാളം സൂപ്പർ ഹിറ്റ് സിനിമകളാണ് 2024 ജനുവരി മാസത്തിൽ ഒടിടി പ്രേക്ഷകരിലേക്ക് എത്തിയത്. 2024 ഫെബ്രുവരി മാസത്തിലും നിരവധി മലയാള സിനിമകളാണ് ഒടിടി പ്രേക്ഷകരെ കാത്തിരിക്കുന്നത്. അവ ഏതെല്ലാം എന്ന് പരിശോധിക്കാം.

നരൈൻ, മീര ജാസ്മിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച്, എം പത്മകുമാർ സംവിധാനം ചെയ്ത ‘ക്വീൻ എലിസബത്ത്’ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. 2023 ഡിസംബർ മാസത്തിൽ തിയേറ്ററിൽ എത്തിയ ചിത്രം, സീ5 -ലൂടെ ഒടിടി പ്രേക്ഷകരിലേക്ക് എത്തും. ഒടിടിപ്ലേ റിപ്പോർട്ട് ചെയ്തത് പ്രകാരം, ഫെബ്രുവരി 14-ന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.

2024 ജനുവരിയിൽ സർപ്രൈസ് ഹിറ്റ് അടിച്ച ചിത്രമാണ് ‘ആട്ടം’. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ചിത്രത്തിൽ, വിനയ് ഫോർട്ട്‌, കലാഭവൻ ഷാജോൺ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം, ധാരാളം പുതുമുഖ താരങ്ങളും അണിനിരന്നിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് പ്രതീക്ഷിക്കുന്നു. വിവിധ സോഴ്സുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഡിസ്നേ+ ഹോട്സ്റ്റർ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കാൻ സാധ്യത.

ജയറാം നായകനായി എത്തിയ, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത, മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ‘അബ്രഹാം ഓസ്ലർ’ ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. ഫെബ്രുവരി അവസാനമാകുമ്പോഴേക്കും ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കാൻ മുൻപന്തിയിൽ ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ.

Abraham OzlerOTTott releases
Comments (0)
Add Comment