ക്രിസ്മസ് വാരം ഒടിടി സ്ട്രീമിംഗ് ആരംഭിച്ച് ഒന്നിലധികം മലയാള സിനിമകൾ

Malayalam movies 2023 Christmas ott releases: ഡിസംബർ മാസത്തിലെ ഈ ക്രിസ്മസിനോട്‌ അനുബന്ധിച്ചുള്ള വാരാന്ത്യത്തിൽ നിരവധി സിനിമകളാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ‘നേര്’, ‘സലാർ’, ‘ഡങ്കി’ തുടങ്ങിയ സിനിമകൾ തിയേറ്റർ ഭരിക്കാൻ മത്സരിക്കുമ്പോൾ, ഒന്നിലധികം മലയാള സിനിമകൾ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും

പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ‘അടി’ എന്ന ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഈ കോമഡി – ഡ്രാമ തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ, സീ 5-ലൂടെയാണ് ‘അടി’ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഇത് കൂടാതെ,

Malayalam movies 2023 Christmas ott releases

മിഥുൻ മാനുവൽ തോമസ് രചന നിർവഹിച്ച, അജു വർഗീസ്, ചന്തുനാത്, അനൂപ് മേനോൻ, ഭഗത് മാനുവൽ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രം ‘ഫീനിക്സ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ഈ ചിത്രം, ഇപ്പോൾ പ്രൈം വീഡിയോസിൽ ലഭ്യമാണ്.

Malayalam movies 2023 Christmas ott releases

രാജ് ബി ഷെട്ടിയുടെ തെന്നിന്ത്യയിൽ മികച്ച സ്വീകാര്യത ലഭിച്ച ചിത്രമായ ‘ടോബി’ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു. ബേസിൽ അൽച്ചലക്കൽ സംവിധാനം ചെയ്ത ചിത്രം, സോണി ലിവ്-ൽ ആണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ചയ്ത, സംയുക്ത ഹോർനാട് തുടങ്ങിയവരും ഈ സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഇവ കൂടാതെ വിവിധ ഭാഷകളിൽ നിന്നായി നിരവധി സിനിമകളാണ് വരും ദിവസങ്ങളിൽ ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്.

Midhun Manuel ThomasOTTShine Tom Chacko
Comments (0)
Add Comment