ഹൈപ്പ് സൃഷ്ടിച്ച് പരാജയമായി മാറിയ 2023-ലെ സൂപ്പർസ്റ്റാറുകളുടെ സിനിമകൾ

Malayalam movies 2023 box office failure: ‘2018’, ‘ആർഡിഎക്സ്’, ‘കണ്ണൂർ സ്‌ക്വാഡ്’, ‘രോമാഞ്ചം’, ‘നേര്’ എന്നിങ്ങനെ ധാരാളം സൂപ്പർ ഹിറ്റ് സിനിമകൾ പിറന്ന വർഷമാണ് 2023. അതേസമയം, കണക്കുകൾ പരിശോധിച്ചാൽ സൂപ്പർ താരങ്ങളുടെ വളരെയധികം പ്രതീക്ഷയോടെ തീയേറ്ററുകളിൽ എത്തിയ പല സിനിമകളും 2023-ൽ വലിയ പരാജയമായതായും കാണാൻ സാധിക്കും.

മോഹൻലാൽ – ഷാജി കൈലാസ് ചിത്രം ‘എലോൺ’ ഒരു പരീക്ഷണ ചിത്രം ആയിരുന്നെങ്കിൽ കൂടി, തിയേറ്ററിൽ കനത്ത പരാജയമാണ് നേരിട്ടത്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം അഞ്ച് കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന്, ഒരു കോടി രൂപ പോലും തിയേറ്ററിൽ നിന്ന് കളക്ട് ചെയ്യാൻ സാധിച്ചില്ല. പോലീസ് വേഷങ്ങളിൽ എപ്പോഴും തീയേറ്ററുകൾ ആവേശക്കളമാക്കാറുള്ള മമ്മൂട്ടിയുടെ,

മറ്റൊരു പോലീസ് ചിത്രമായിരുന്നു ‘ക്രിസ്റ്റഫർ’. എന്നാൽ, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം, തിയേറ്ററിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 20 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം, 5 കോടിയോളം രൂപ മാത്രമാണ് ബോക്സ് ഓഫീസ് കളക്ഷൻ ആയി നേടിയത്. 2023-ലെ ഓണക്കാലത്ത് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു

Malayalam movies 2023 box office failure

ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 50 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം, തിയേറ്ററിൽ നിന്ന് ആകെ കളക്ട് ചെയ്തത് 39 കോടി രൂപയോളം മാത്രമാണ്. 2023-ലെ മലയാളത്തിൽ നിന്നുള്ള പരാജയ ചിത്രങ്ങളുടെ പട്ടിക ഇനിയും നീളുമെങ്കിലും, വളരെയേറെ പ്രതീക്ഷ നൽകി കനത്ത പരാജയം ഏറ്റുവാങ്ങിയ ചിത്രങ്ങളാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.

dulquer salmaanMammoottyMohanlal
Comments (0)
Add Comment