ശ്വേതാ മേനോൻ, ഗൗരി കിഷൻ ചിത്രങ്ങൾ ഉൾപ്പടെ ഇന്ന് തിയേറ്ററുകളിൽ എത്തിയ ആറ് മലയാള സിനിമകൾ

Malayalam movie release 13 October 2023 Friday : ഇന്ന് ഒക്ടോബർ 13, ഈ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച. കഴിഞ്ഞ വാരം കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘ചാവേർ’ ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങളാണ് തിയേറ്ററുകൾ പ്രദർശനത്തിന് എത്തിയത്. ഈ വാരവും മലയാള സിനിമ പ്രേക്ഷകരിലേക്ക് നിരവധി സിനിമകളാണ് എത്തിയിരിക്കുന്നത്.

’96’, ‘അനുരാഗം’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗൗരി ജി കിഷൻ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ, വിഷ്ണു ദേവ് സംവിധാനം ചെയ്ത ‘ലിറ്റിൽ മാസ്റ്റർ റാവുത്തർ‘ തീയേറ്ററുകൾ എത്തിയിരിക്കുന്നു. ഗോവിന്ദ് വസന്ത സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എസ് ഒറിജിനൽ പ്രൊഡക്ഷൻ കമ്പനി ആണ് നിർമ്മിച്ചിരിക്കുന്നത്. മ്യൂസിക്കൽ റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇത്. ശ്വേത മേനോൻ, സുധീർ കരമന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ,

ശ്വേതാ മേനോൻ, ഗൗരി കിഷൻ ചിത്രങ്ങൾ ഉൾപ്പടെ ഇന്ന് തിയേറ്ററുകളിൽ എത്തിയ ആറ് മലയാള സിനിമകൾ | Malayalam movie release Friday

ജിജു ഒരപ്പടി സംവിധാനം ചെയ്ത ‘വെളുത്ത മധുരം‘ എന്ന ചിത്രവും ഇന്ന് തീയേറ്ററുകളിൽ എത്തി. ആൻസൺ പോൾ, മെറിൻ ഫിലിപ്പ്, അൽത്താഫ് സലീം തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ, ഉബൈനി ഇബ്രാഹിം സംവിധാനം ചെയ്ത ‘റാഹേൽ മകൻ കോര’ എന്ന ചിത്രവും ഇന്ന് തീയേറ്ററുകളിൽ എത്തി. റെജിൻ നരവൂർ സംവിധാനം ചെയ്ത ‘കെഎൽ 58എസ് 4330 ഒറ്റയാൻ’ എന്ന ചിത്രവും ഇന്ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ലിസ്റ്റിൽ ഉൾപ്പെടുന്നു. ഇവയോടൊപ്പം രണ്ട് സിനിമകൾ കൂടി

ഒക്ടോബർ 13-ന് തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. ഹാഷിം അബ്ബാസ്, സാവന്തിക, നേഹ സക്സേന തുടങ്ങിയവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് മജീദ് മാറഞ്ചേരി സംവിധാനം ചെയ്ത ‘കൊണ്ടോട്ടി പൂരം’, ഹരിത് വിജയകൃഷ്ണൻ, ഐശ്വര്യ നമ്പ്യാർ, അപൂർവ്വ ശശികുമാർ തുടങ്ങിയവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് വിജയ് ചമ്പത്ത് സംവിധാനം ചെയ്ത ’14 ഫെബ്രുവരി’ എന്നീ സിനിമകളും ഇന്ന് തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. 

Read Also: ‘ഗുരു’ മുതൽ ‘2018’ വരെ!! ഓസ്കാർ നോമിനേഷൻ നേടിയ മലയാള സിനിമകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം

Malayalam movie release 13 October 2023 Friday

Anson PaulMovie ReleaseShwetha Menon
Comments (0)
Add Comment