ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആർഡിഎക്സ്’ മിനിസ്ക്രീനിലേക്ക്, തിയ്യതിയും സമയവും പുറത്ത്
Malayalam movie RDX world television premiere scheduled: മലയാള സിനിമ ഇൻഡസ്ട്രിയിൽ ഈ വർഷം പിറന്ന ബോക്സ് ഓഫീസ് ഹിറ്റ് സിനിമകളിൽ ഒന്നാണ് ‘ആർഡിഎക്സ്’. ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയിൻ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിച്ച്, നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം
100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ‘ആർഡിഎക്സ്’ന്റെ ആകെ ബഡ്ജറ്റ് ഏകദേശം 8 കോടി രൂപയാണ്. ‘ആർഡിഎക്സ്’ എത്രമാത്രം വലിയ വിജയമാണ് നേടിയത് എന്ന് ഈ കണക്കുകൾ തന്നെ വെളിപ്പെടുത്തുന്നു. മൗത്ത് പബ്ലിസിറ്റി ആണ് ‘ആർഡിഎക്സ്’ന് ഇത്രയും വലിയ ഒരു വിജയം സമ്മാനിച്ചത്. ഇപ്പോൾ, ചിത്രത്തിന്റെ ടെലിവിഷൻ സ്ട്രീമിങ് നിശ്ചയിച്ചിരിക്കുകയാണ്.
ഓഗസ്റ്റ് 25-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് നെറ്റ്ഫ്ലിക്സിൽ ആരംഭിച്ചത് സെപ്റ്റംബർ 24-നായിരുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റ് ആണ്. ഡിസംബർ 17, ഞായറാഴ്ച വൈകുന്നേരം 7 മണിക്കാണ് ‘ആർഡിഎക്സ്’ ടെലിവിഷൻ സംപ്രേഷണം നിശ്ചയിച്ചിരിക്കുന്നത്. റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം ആയതിനാൽ തന്നെ,
തിയേറ്ററിലും ഒടിടിയിലും ‘ആർഡിഎക്സ്’ കണ്ട പ്രേക്ഷകർക്ക് വീണ്ടും കാണാനും, ഇതുവരെ കാണാത്ത പ്രേക്ഷകർക്ക് ആദ്യമായി കാണാനും, ഇനി ഡിസംബർ 17-ന് ഏഷ്യാനെറ്റിൽ കാണാം. 2023-ലെ മലയാള സിനിമകളുടെ ബോക്സ് ഓഫീസ് നേട്ടം പരിശോധിച്ചാൽ, ആദ്യ മൂന്നിൽ ഇടം പിടിച്ചിരിക്കുന്ന ചിത്രമാണ് ‘ആർഡിഎക്സ്’. നിരൂപക പ്രശംസയും, പ്രേക്ഷക സ്വീകാര്യതയും ലഭിച്ച ചിത്രം, മോളിവുഡ് ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു.
Read Also: ‘ആർഡിഎക്സ്’ വിജയാഘോഷത്തിൽ വിതുമ്പി ഷെയിന്റെ മാതാവ്