വാലിബനും ഓസ്ലറും ഈ വാരം ഒടിടിയിലേക്ക്!! മലയാളത്തിൽ നിന്നുള്ള പുതിയ ഒടിടി റിലീസുകൾ പരിശോധിക്കാം

Malayalam movie OTT releases 2024 February this week: ഫെബ്രുവരി മാസം അതിന്റെ നാലാം വാരത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ വാരങ്ങളിൽ വ്യത്യസ്ത ഭാഷകളിൽ നിന്നായി നിരവധി സിനിമകൾ ആണ് ഒടിടി പ്രേക്ഷകരിലേക്ക് എത്തിയത്. മീര ജാസ്മിൻ – നരൈൻ കൂട്ടുകെട്ടിന്റെ ‘ക്യൂൻ എലിസബത്ത്’ മുതൽ സർപ്രൈസ് ആയി എത്തിയ ഷാരൂഖ് ഖാന്റെ ‘ഡങ്കി’ വരെ നിരവധി

കിടിലൻ സമീപകാല ഒടിടി റിലീസുകൾ കണ്ട പ്രേക്ഷകരിലേക്ക്, ഫെബ്രുവരി മാസത്തിലെ വരുന്ന ദിവസങ്ങളിലും ഗംഭീര സിനിമകളാണ് എത്താൻ ഒരുങ്ങുന്നത്. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പിറന്ന ‘മലൈക്കോട്ടൈ വാലിബൻ’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ഈ ഫാന്റസി ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് Malaikottai Vaaliban OTT release date

ഡിസ്നേ+ ഹോട്സ്റ്റർ ആണ്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 23-ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. ജയറാം – മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിൽ പിറന്ന ‘അബ്രഹാം ഓസ്ലർ’ ആണ് ഒടിടി റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ഗംഭീര ചിത്രം. Abraham Ozler OTT release: ചിത്രത്തിന്റെ ഒടിടി റിലീസ് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും, പിന്നീട് അതിൽ മാറ്റം വരുകയായിരുന്നു. ആമസോൺ പ്രൈം വീഡിയോ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ചിത്രത്തിന്റെ

ഒടിടി സ്ട്രീമിങ് ഉടൻ പ്രതീക്ഷിക്കുന്നു. വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രത്തിലെത്തിയ, ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ആയിരുന്നു. ഈ ചിത്രത്തിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പൃഥ്വിരാജ് സുകുമാരൻ, പ്രഭാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘സലാർ’ന്റെ ഹിന്ദി പതിപ്പ് ഡിസ്നെ+ ഹോട്സ്റ്ററിൽ സ്ട്രീമിങ് ആരംഭിച്ചു. 

Abraham OzlerMalaikottai VaalibanOTT
Comments (0)
Add Comment