Malayalam movie OTT releases 2023 December second week

ഈ വർഷത്തെ മികച്ച കോമഡി ചിത്രം ഉൾപ്പടെ ഈ വാരം ഒടിടി റിലീസിന് തയ്യാറെടുക്കുന്ന മലയാള സിനിമകൾ

Malayalam movie OTT releases 2023 December second week. OTT releases this week malayalam. Falimy movie OTT release date. Sesham Mike-il Fathima movie OTT release date. Bandra OTT release date

Malayalam movie OTT releases 2023 December second week : 2023-ലെ ഈ ഡിസംബർ മാസത്തിൽ ഇതിനോടകം തന്നെ നിരവധി മലയാള സിനിമകൾ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ‘ഗരുഡൻ’, ‘പെൻഡുലം’, ‘സോമന്റെ കൃതാവ്’, ‘അദൃശ്യ ജാലകങ്ങൾ’ തുടങ്ങിയ സിനിമകൾക്ക് പിന്നാലെ, ഈ വാരവും ഒന്നിലധികം മലയാള സിനിമകൾ ഒടിടി പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്.

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തിലെത്തിയ, നിതീഷ് സഹദേവ് സംവിധാനം ചെയ്ത കോമഡി – ഡ്രാമ ‘ഫാലിമി’ ഒടിടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. നവംബർ 17-ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫീസ് വിജയമായി മാറിയ ഈ ചിത്രം, ഡിസ്നേ+ ഹോട്സ്റ്ററിലൂടെ ഡിസംബർ 15 മുതൽ ഒടിടി പ്രേക്ഷകർക്ക് ‘ഫാലിമി’ ലഭ്യമാവും.

Malayalam movie OTT releases 2023 December second week
Malayalam movie OTT releases 2023 December second week

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച, ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രവും ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. മനു സി കുമാർ സംവിധാനം ചെയ്ത, നവംബർ 17-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ കോമഡി – ഡ്രാമ, ഡിസംബർ 15 മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാവും. ഹിഷാം അബ്ദുൽ വഹാബ് സംഗീതം നൽകിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സുധൻ സുന്ദരം, ജഗദീഷ് പളനിസ്വാമി എന്നിവർ ചേർന്നാണ്.

ജനപ്രിയ നായകൻ ദിലീപ്, തെന്നിന്ത്യൻ താരസുന്ദരി തമന്ന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ, അരുൺ ഗോപി സംവിധാനം ചെയ്ത, ആക്ഷൻ ഡ്രാമ ചിത്രം ‘ബാന്ദ്ര’യും ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഡിസ്നെ+ ഹോട്സ്റ്റർ ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം, ഡിസംബർ മാസം തന്നെ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: സൽമാൻ ഖാനും കല്യാണി പ്രിയദർശനും, കൂട്ടിന് കള്ളൻ ജപ്പാനും!! ഈ വാരം വരുന്ന ഒടിടി റിലീസുകൾ

Malayalam movie OTT releases 2023 December second week