ഫഹദ് ഫാസിൽ, നിവിൻ പോളി ചിത്രങ്ങൾ ഒക്ടോബർ മാസം ഒടിടി റിലീസിന്!! കൂടുതൽ വിശദാംശങ്ങൾ അറിയാം

ഫഹദ് ഫാസിൽ, നിവിൻ പോളി ചിത്രങ്ങൾ ഒക്ടോബർ മാസം ഒടിടി റിലീസിന്!! കൂടുതൽ വിശദാംശങ്ങൾ അറിയാം

Malayalam Movie October 2023 This Month OTT Releases : കഴിഞ്ഞ സെപ്റ്റംബർ മാസത്തിന് സമാനമായി, 2023-ലെ ഈ ഒക്ടോബർ മാസവും നിരവധി സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്. ‘ആർഡിഎക്സ്’, ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് കഴിഞ്ഞ മാസം ഒടിടി സ്ട്രീമിങ് ആരംഭിച്ചത്.

ഈ ഒക്ടോബർ മാസം ഒടിടി പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്ന മലയാള സിനിമകൾ ഏതെല്ലാം എന്ന് നോക്കാം. നിവിൻ പോളി കേന്ദ്ര കഥാപാത്രത്തിൽ എത്തിയ, ഹനീഫ് അദേനി സംവിധാനം ചെയ്ത ‘രാമചന്ദ്ര ബോസ് & കോ‘ ഈ ഒക്ടോബർ മാസം ഒടിടി പ്രേക്ഷകരിലേക്ക് എത്തും. ഡിസ്നേ+ ഹോട്സ്റ്റർ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇത് കൂടാതെ, ഫഹദ് ഫാസിൽ നായകനായി എത്തിയ

ഫഹദ് ഫാസിൽ, നിവിൻ പോളി ചിത്രങ്ങൾ ഒക്ടോബർ മാസം ഒടിടി റിലീസിന്!! കൂടുതൽ വിശദാംശങ്ങൾ അറിയാം | Malayalam Movie October 2023 This Month OTT Releases

ധൂമം‘ ഒക്ടോബർ മാസത്തിൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 23-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം, ഓഗസ്റ്റ് ആദ്യവാരം ഒടിടി റിലീസ് ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, പിന്നീട് അത് അനന്തമായി നീണ്ടു പോവുകയായിരുന്നു.

സമാനമായി ഒടിടി റിലീസ് നീണ്ടുപോയ മറ്റൊരു ചിത്രമാണ് ‘കുടുക്ക് 2025’. ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സൈന പ്ലേ സ്വന്തമാക്കിയിരിക്കുന്നു. ദുർഗ കൃഷ്ണ, കൃഷ്ണ ശങ്കർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ഈ ചിത്രം ഒക്ടോബർ മാസത്തിൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ലുക്മാൻ അവറാൻ നായകനായി എത്തിയ ‘കൊറോണ ധവാൻ’ എന്ന ചിത്രവും ഈ മാസം ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. 

Read Also: മമ്മൂട്ടിക്കൊപ്പം പ്രവർത്തിക്കുന്ന മൂന്നാമത്തെ ചിത്രം!! റോബി വർഗീസ് രാജിന്റെ കരിയറിലെ എല്ലാ തുടക്കങ്ങളും മമ്മൂട്ടിയുമൊത്ത്

ഈ ടിപ്പ് ഉപയോഗിച്ച് ഇനി റെസ്റ്റോറന്റ് സ്റ്റൈൽ ഫ്രൈഡ് റൈസ് വീട്ടിൽ ഉണ്ടാക്കാം

Malayalam Movie October 2023 This Month OTT Releases

Nivin PaulyOTTRamachandra Boss & Co
Comments (0)
Add Comment