Malayalam Movie October 2023 Second Week OTT Releases

ആസിഫ് അലി ചിത്രം ഉൾപ്പെടെ ഒക്ടോബർ മാസത്തിലെ രണ്ടാം വാരം ഒടിടി റിലീസിന് എത്തുന്ന മലയാള സിനിമകൾ

Malayalam Movie October 2023 Second Week OTT Releases. OTT release malayalam movies. OTT release this week. Kasargold movie ott release

Malayalam Movie October 2023 Second Week OTT Releases : ഒക്ടോബർ മാസത്തിലെ കഴിഞ്ഞ വാരങ്ങൾക്ക് സമാനമായി ഈ വാരവും നിരവധി മലയാള സിനിമകൾ ആണ് ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുന്നത്. തിയേറ്ററുകളിൽ വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ, പ്രേക്ഷകർ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന, നിരവധി മലയാള ചിത്രങ്ങൾ ഈ വാരം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു.

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘കാസർഗോൾഡ്’ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഒടിടി ഭീമന്മാരായ നെറ്റ്ഫ്ലിക്സ് ആണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോം പുറത്തുവിട്ടിട്ടുണ്ട്

Malayalam Movie October 2023 Second Week OTT Releases
ആസിഫ് അലി ചിത്രം ഉൾപ്പെടെ ഒക്ടോബർ മാസത്തിലെ രണ്ടാം വാരം ഒടിടി റിലീസിന് എത്തുന്ന മലയാള സിനിമകൾ | OTT Release This Week

ഒക്ടോബർ 13 മുതൽ ആയിരിക്കും നെറ്റ്ഫ്ലിക്സിൽ ആക്ഷൻ – പാക്ക്ട് ത്രില്ലർ ചിത്രമായ ‘കാസർഗോൾഡ്‘ സ്ട്രീമിങ് ആരംഭിക്കുക. ഇത് കൂടാതെ, ഏറെ നാളായി ഒടിടി റിലീസിന് കാത്തിരിക്കുന്ന ‘കുടുക്ക് 2025’, ‘കൊറോണ ധവാൻ’ എന്നീ സിനിമകളും വരും ദിവസങ്ങളിൽ ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ രണ്ടു ചിത്രങ്ങളുടെയും ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സൈന പ്ലേ ആണ്.

ഒക്ടോബർ മാസത്തിലെ ആദ്യ വാരം രണ്ട് സിനിമകൾ ഒടിടി റിലീസിന് എത്തിയിരുന്നു. മാധവ് ചന്ദ്രൻ, നിഖിൽ ജയൻ, നിതിൻ ചന്ദ്രൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് ഗോകുൽ സംവിധാനം ചെയ്ത ‘ആസിഡ്’, ആഷിക അശോകൻ, ഭാസ്കർ അരവിന്ദ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തി, അബ്ദുൽ റഷീദ് സംവിധാനം ചെയ്ത ‘മിസ്സിംഗ് ഗേൾ’ എന്നീ സിനിമകൾ ഇതിനോടകം എച്ആർ ഒടിടി-യിൽ ഇതിനോടകം ലഭ്യമായിട്ടുണ്ട്. 

Read Also: പത്താനും ടൈഗറും കബീറും ഒന്നിക്കുന്നു!! വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ അടുത്ത ചിത്രം ഗംഭീര അപ്ഡേറ്റ്

Malayalam Movie October 2023 Second Week OTT Releases