ഫാമിലി ഹൊറർ കോമഡി!! ഈ വാരം ഒടിടി സ്ട്രീമിങ്ങിന് തയ്യാറെടുക്കുന്ന സിനിമകളും സീരീസുകളും

Malayalam movie October 2023 ott releases this week : ഈ ഒക്ടോബർ മാസത്തിലെ കഴിഞ്ഞ വാരങ്ങൾക്ക് സമാനമായി ഈ അവസാന വാരവും നിരവധി സീരീസുകളും സിനിമകളും ആണ് ഒടിടി പ്രേക്ഷകരെ കാത്തിരിക്കുന്നത്. ‘കിംഗ് ഓഫ് കൊത്ത’, ‘ആർഡിഎക്സ്’, ‘ധൂമം’, ‘കൊറോണ ധവാൻ’ തുടങ്ങി നിരവധി മലയാള സിനിമകൾ ഈ ഒക്ടോബർ മാസത്തിൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.

നിത്യ മേനൻ, ശറഫുദ്ദീൻ, മാല പാർവതി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, അശോകൻ തുടങ്ങിയവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് ശ്രീജിത്ത്‌ എൻ സംവിധാനം ചെയ്ത ‘മാസ്റ്റർ പീസ്‘ എന്ന വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുകയാണ്. മാത്യു ജോർജ് നിർമ്മിച്ച ‘മാസ്റ്റർ പീസ്’, ഡിസ്നേ+ ഹോട്സ്റ്ററിൽ ഒക്ടോബർ 25 മുതൽ ലഭ്യമാകും.

രാഘവ ലോറൻസ്, കങ്കണ റണാവത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ തമിഴ് ചിത്രമായ ‘ചന്ദ്രമുഖി 2’ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ 26 മുതൽ ആയിരിക്കും നെറ്റ്ഫ്ലിക്സിൽ ‘ചന്ദ്രമുഖി 2’ സ്ട്രീമിങ് ആരംഭിക്കുക. മലയാളികൾക്കിടയിലും നിരവധി പ്രേക്ഷകരുള്ള

Malayalam movie ott releases this week

Malayalam movie October 2023 ott releases this week

സ്പാനിഷ് സീരീസ് ലോകത്തുനിന്ന്, ‘സിസ്റ്റർ ഡെത്ത്’ എന്ന സീരീസ് സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ഒക്ടോബർ 27 മുതൽ ‘സിസ്റ്റർ ഡെത്ത്’ സ്ട്രീമിങ് ആരംഭിക്കും. ഇവ കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ നിന്നായി നിരവധി സിനിമകളും സീരീസുകളും 2023-ലെ ഒക്ടോബർ മാസത്തിന്റെ ഈ അവസാന വാരം പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നു. 

Read Also: ‘കണ്ണൂർ സ്‌ക്വാഡ്’ ഒടിടിയിലേക്ക്!! ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത് നമ്പർ വൺ പ്ലാറ്റ്ഫോം

MovieOTTSeries
Comments (0)
Add Comment