ധ്യാനും നിവിനും ഒരുമിച്ചെത്തുന്നു!! ഒടിടി റിലീസിന് തയ്യാറെടുത്ത് ഒരു കൂട്ടം മലയാള സിനിമകൾ

Malayalam movie October 2023 fourth week ott releases : കഴിഞ്ഞ വാരത്തിന് സമാനമായി ഒക്ടോബർ മാസത്തിലെ ഈ വാരവും നിരവധി സിനിമകളാണ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. ആസിഫ് അലി, സണ്ണി വെയ്ൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘കാസർഗോൾഡ്’, വിശാലിന്റെ ‘മാർക്ക് ആന്റണി’ എന്നിവയാണ് കഴിഞ്ഞ വാരം പുറത്തിറങ്ങിയ ശ്രദ്ധേയമായ സിനിമകൾ.

സമാനമായി ഈ വാരം മലയാളത്തിൽ നിന്ന് തന്നെ നിരവധി ഒടിടി റിലീസുകൾ പ്രതീക്ഷിക്കുന്നു. അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘തീപ്പൊരി ബെന്നി’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഡിസനെ+ ഹോട്സ്റ്റാർ ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ വാരം ചിത്രം സ്ട്രീമിങ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ധ്യാനും നിവിനും ഒരുമിച്ചെത്തുന്നു!! ഒടിടി റിലീസിന് തയ്യാറെടുത്ത് ഒരു കൂട്ടം മലയാള സിനിമകൾ | Malayalam movie October 2023 fourth week ott releases

ഓഗസ്റ്റ് 25-ന് തിയേറ്ററുകളിൽ റിലീസിന് എത്തിയ ‘രാമചന്ദ്ര ബോസ് & കോ’ ആണ് ഈ വാരം ഒടിടിയിൽ പ്രതീക്ഷിക്കുന്ന മറ്റൊരു ചിത്രം. ഡിസനെ+ ഹോട്സ്റ്റർ ആണ് ഈ ചിത്രത്തിന്റെയും ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ മാസത്തിൽ തന്നെ ‘രാമചന്ദ്ര ബോസ് & കോ’ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം എച്ച്ആർ ഒടിടി ആണ് സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 15-ന് തിയേറ്ററിൽ എത്തിയ ‘നദികളിൽ സുന്ദരി യമുന’, 45 ദിവസത്തെ നിയന്ത്രണം പൂർത്തീകരിച്ച് ഈ ഒക്ടോബർ മാസം അവസാനമോ നവംബർ മാസം ആദ്യമോ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്.

Read Also: ദിലീപ് ചിത്രം ‘ബാന്ദ്ര’ റിലീസ് അപ്ഡേറ്റ് പുറത്ത്!! പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

Malayalam movie October 2023 fourth week ott releases

Malayalam MoviesOTTRamachandra Boss & Co
Comments (0)
Add Comment