‘കണ്ണൂർ സ്‌ക്വാഡ്’ ഒടിടി റിലീസ്, അതേ ദിവസം റിലീസ് പ്രഖ്യാപിച്ച് സൂപ്പർ ചിത്രങ്ങൾ

Malayalam movie November 2023 this month ott releases : കഴിഞ്ഞ വാരത്തിൽ നിന്ന് വ്യത്യസ്തമായി നവംബർ മാസത്തിലെ ഈ മൂന്നാം വാരം തീയേറ്ററുകളിൽ മികച്ച വിജയം നേടിയ ഒന്നിലധികം സിനിമകൾ ഒടിടി പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വാരം മികച്ച മലയാള സിനിമകൾ ഒന്നും തന്നെ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തിയില്ല എന്ന പ്രേക്ഷകരുടെ നിരാശക്ക് പരിഹാരമായി

മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ ഒടിടി റിലീസിന് എത്തുകയാണ്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി സൂപ്പർ ഹിറ്റ് ആയി മാറിയിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നേ+ ഹോട്സ്റ്റർ ആണ്. നവംബർ 17 മുതൽ ‘കണ്ണൂർ സ്‌ക്വാഡ്’ സ്ട്രീമിങ് ആരംഭിക്കും. ഇതിന് പുറമേ,

ശിവ രാജ്കുമാര്‍, ജയറാം എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ‘ഗോസ്റ്റ്’ എന്ന കന്നഡ ചിത്രവും ഒടിടി റിലീസിന് എത്തുകയാണ്. തിയേറ്ററുകളിൽ വിജയുടെ ‘ലിയോ’ തരംഗം അടിച്ചപ്പോഴും, മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നേറ്റം സൃഷ്ടിച്ച ചിത്രമാണ് ‘ഗോസ്റ്റ്’. സീ 5 ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 17-ന് തന്നെയാണ് ഈ ചിത്രവും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തുക.

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച, ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘ചാവേർ’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. സോണി ലിവ് ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അരുൺ വി നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം നവംബർ 24-ന് ഒടിടി പ്ലാറ്റ്ഫോമിൽ എത്തും. ഇവ കൂടാതെ വരും ദിവസങ്ങളിൽ നിരവധി സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിൽ എത്താൻ തയ്യാറെടുക്കുന്നു. 

Read Also: യോദ്ധാവായി സൂര്യ, സ്റ്റൈലിഷായി മമ്മൂട്ടി!! രണ്ട് സിനിമകൾക്കും പിറകിൽ പ്രവർത്തിച്ച മലയാളി

Malayalam movie November 2023 this month ott releases

Kannur SquadMammoottyOTT
Comments (0)
Add Comment