മമ്മൂട്ടി ചിത്രം ഉൾപ്പടെ ഈ വാരം ഒടിടി സ്ട്രീമിങ് ആരംഭിക്കുന്ന നാല് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

Malayalam movie November 2023 third week ott releases : നേരത്തെ പ്രഖ്യാപിച്ചതും, അപ്രതീക്ഷിതമായ റിലീസുകളും ഉൾപ്പെടെ നിരവധി സിനിമകളാണ് ഈ വാരം ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. ഇക്കൂട്ടത്തിൽ മലയാള സിനിമകളും, തീയേറ്ററുകളിൽ വലിയ ശ്രദ്ധ നേടിയ അന്യഭാഷ സിനിമകളും ഉൾപ്പെടുന്നു. മമ്മൂട്ടി ചിത്രം ഉൾപ്പെടെ ഈ വാരം ഒടിടി റിലീസിന് എത്തുന്ന സിനിമകൾ പരിശോധിക്കാം.

അർജുൻ അശോകൻ, ജഗദീഷ്, ഫെമിന ജോർജ് എന്നിവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് രജീഷ് മോഹൻ, ജോജി തോമസ് എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച ‘തീപ്പൊരി ബെന്നി’ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഷെബിൻ ബക്കർ നിർമ്മിച്ച ഈ ചിത്രം പ്രൈം വീഡിയോയിൽ കാണാൻ സാധിക്കും. മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’

നവംബർ 17-ന് ഒടിടി സ്ട്രീമിങ് ആരംഭിക്കും. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഡിസ്നേ+ ഹോട്സ്റ്ററിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സിദ്ധാർത്ഥ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച, തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടിയ തമിഴ് ചിത്രമായ ‘ചിറ്റ’ നവംബർ 17-ന്

ഡിസ്നേ+ ഹോട്സ്റ്ററിലൂടെ സ്ട്രീമിങ് ആരംഭിക്കും. ശിവ രാജ്കുമാർ, ജയറാം, അനുപം ഖേർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ, എംജി ശ്രീനിവാസ് സംവിധാനം ചെയ്ത ബോക്സ് ഓഫീസ് ഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ‘ഗോസ്റ്റ്’ നവംബർ 17-ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തും. സീ 5-ലൂടെയാണ് ഈ കന്നഡ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇവ കൂടാതെ വരും ദിവസങ്ങളിൽ നിരവധി സിനിമകൾ ആണ് ഒടിടി റിലീസിനായി ഒരുങ്ങുന്നത്. 

Read Also: ദുൽഖർ സിനിമകളിലെ നായകനും നായികയും തമ്മിലുള്ള പ്രണയത്തോളം അതിഗംഭീരമായ മൂന്ന് പ്രണയങ്ങൾ

Malayalam movie November 2023 third week ott releases

Arjun AshokanKannur SquadOTT
Comments (0)
Add Comment