ബോക്സ്ഓഫിസ് ബംബർ ചിത്രങ്ങൾ ഈ വാരം ഒന്നായി ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക്

Malayalam movie December 2023 first week ott releases : കഴിഞ്ഞ നവംബർ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണം നേടിയ സൂപ്പർഹിറ്റ് തെന്നിന്ത്യൻ ചിത്രങ്ങൾ ഡിസംബർ മാസത്തിൽ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. 2023 ഡിസംബർ മാസത്തിലെ ആദ്യ വാരം ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമകളുടെ വിശദാംശങ്ങൾ നോക്കാം.

സുരേഷ് ഗോപി – ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘ഗരുഡൻ’ ആയിരുന്നു മലയാളത്തിൽ നിന്നുള്ള ഈ മാസത്തെ ആദ്യ ഒടിടി റിലീസ്. ഡിസംബർ 1 മുതൽ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു. രാഘവ ലോറൻസ്, എസ്ജെ സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 

Malayalam movie December 2023 first week ott releases

‘ജിഗർത്തണ്ട ഡബിൾ എക്സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഡിസംബർ 8 മുതൽ, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ‘ജിഗർത്തണ്ട ഡബിൾ എക്സ്’ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. കാർത്തി നായകനായി എത്തിയ കോമഡി ചിത്രം ‘ജപ്പാൻ’ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ദിവാലി റിലീസ് ആയി തീയേറ്ററുകളിൽ എത്തിയ ചിത്രം

ഡിസംബർ 11 മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാവും. ദിലീപ്, തമന്ന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘ബാന്ദ്ര’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസ്നേ+ ഹോട്സ്റ്റർ ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ശറഫുദ്ദീൻ നായകനായി എത്തിയ ‘തോൽവി എഫ്സി’, ബേസിൽ ജോസഫിന്റെ ‘ഫാലിമി’ തുടങ്ങിയ മലയാള സിനിമകളും ഈ ഡിസംബർ മാസത്തിൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. 

Read Also: ‘മലൈക്കോട്ടൈ വാലിബൻ’ ബിഗ് അപ്‌ഡേറ്റ് പങ്കുവെച്ച് മോഹൻലാൽ, ആരാധകർക്ക് ഇനി ആഘോഷം

Malayalam movie December 2023 first week ott releases

KarthiOTTRaghava Lawrence
Comments (0)
Add Comment