തിയേറ്ററുകളിൽ ഹിറ്റടിച്ചതും ദീർഘനാളായി കാത്തിരിക്കുന്നതുമായ ഒരുപിടി മലയാള ചിത്രങ്ങൾ ഈ വാരം ഒടിടി റിലീസിനെത്തുന്നു

Malayalam movie 2023 november ott release this week : നവംബർ മാസത്തിലെ ഈ രണ്ടാം വാരം ഒടിടി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. തിയേറ്ററുകളിൽ വലിയ വിജയമായതും, ദീർഘനാളായി ഒടിടി റിലീസിന് വേണ്ടി കാത്തിരിക്കുന്നതുമായ ഒരുപിടി മലയാള ചിത്രങ്ങൾ ഈ വാരം വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായി സ്ട്രീമിങ് ആരംഭിക്കുകയാണ്.

Valatty OTT release date : അനിമേഷൻ സ്റ്റൈലിൽ നായകളെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് ദേവൻ സംവിധാനം ചെയ്ത ‘വാലാട്ടി‘ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഈ ചിത്രം ജൂലൈ 21-ന് തിയേറ്ററുകളിൽ എത്തിയിരുന്നു. ഇപ്പോൾ, ഡിസ്നേ+ ഹോട്സ്റ്ററിലൂടെ നവംബർ 7 മുതൽ ‘വാലാട്ടി’ സ്ട്രീമിങ് ആരംഭിക്കുകയാണ്.

Kannur Squad OTT release date : മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത, ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഡിസ്നേ+ ഹോട്സ്റ്ററിലൂടെ ഒടിടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്തത് പ്രകാരം നവംബർ 10 മുതൽ ‘കണ്ണൂർ സ്‌ക്വാഡ്’ സ്ട്രീമിങ് ആരംഭിക്കും. ഏറെക്കാലമായി ഒടിടി റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ‘കുടുക്ക് 2025’.

Malayalam movie 2023 november ott release this week

Kudukku 2025 OTT release date : വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിച്ച ഈ ബിലഹരി ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. സീ മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തത് പ്രകാരം നവംബർ 10 മുതൽ സൈന പ്ലേ-യിൽ ‘കുടുക്ക് 2025’ സ്ട്രീമിങ് ആരംഭിക്കും. ഒരു മുത്തശ്ശന്റെയും പേരമകന്റെയും ബന്ധത്തെക്കുറിച്ച് പറഞ്ഞ ‘വള്ളിചെരുപ്പ്’ എന്ന ചിത്രം ഹങ്കാമ പ്ലേ-യിലൂടെ നവംബർ 11-ന് പ്രേക്ഷകരിലേക്ക് എത്തും. 

Read Also: രംഗരായ ശക്തിവേൽ നായകറായി കമൽഹാസൻ!! കഥാപാത്രത്തെ പരിചയപ്പെടുത്തി ഉലകനായകൻ

Kannur SquadMammoottyOTT
Comments (0)
Add Comment