Celebrity childhood photos : മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ചത് മുതൽ തുടർച്ചയായി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ചിരുന്ന ഈ താരം, പഠനകാലത്ത് സംസ്ഥാന – ജില്ല തല
കലോത്സവവേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ബഥനി ബാലികാമഠം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്ത്, ആലപ്പുഴ ജില്ല സ്കൂൾ യൂത്ത് കലോത്സവത്തിൽ കലാതിലകം ആയിരുന്നു. 2001-ൽ സിബി മലയിൽ ചിത്രത്തിലൂടെ സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ചു. തീർച്ചയായും ഇപ്പോൾ തന്നെ ഈ നടി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും, യഥാർത്ഥ നാമം ധന്യ വീണ
സിനിമയിൽ എത്തിയതിന് ശേഷം സംവിധായകൻ സിബി മലയിലിന്റെ ഉപദേശപ്രകാരം നവ്യ എന്ന പേര് സ്വീകരിച്ചു, ഇന്ന് മലയാളികൾക്കിടയിൽ ഏറെ ജനപ്രീതിയുള്ള നടിയായ നവ്യ നായർ ആയി മാറി. ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച നവ്യ നായർ, പിന്നീട് നായികയായി എത്തിയ ‘മഴത്തുള്ളിക്കിലുക്കം’, ‘കുഞ്ഞിക്കൂനൻ’, ‘നന്ദനം’, ‘കല്യാണരാമൻ’ തുടങ്ങിയ എല്ലാ സിനിമകളും വലിയ വിജയമായി മാറി.
‘നന്ദനം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള തന്റെ ആദ്യ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നവ്യ നായർ, പിന്നീട് 2005-ലും പുരസ്കാര നേട്ടം ആവർത്തിച്ചു. ‘സൈറ’, ‘കണ്ണേ മടങ്ങുക’ എന്നീ സിനിമകളിലെ പ്രകടനങ്ങൾക്കായിരുന്നു രണ്ടാം തവണ പുരസ്കാരം നേടിയത്. വിവാഹശേഷം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത നവ്യ നായർ, ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായി തുടങ്ങിയിരിക്കുന്നു.
Read Also : മമ്മൂട്ടിയുടെ നായികയായി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഈ നടി ആരാണെന്ന് മനസ്സിലായോ