മീശ മാധവൻ, സ്പടികം തുടങ്ങി മലയാളികൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ, ലഭ്യമായ ഒടിടി പ്ലാറ്റ്ഫോമുകൾ

Malayalam evergreen movies ott release platforms : ഇന്നത്തെ പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി മലയാള സിനിമകൾ ഉണ്ട്. എത്ര തവണ കണ്ടാലും പ്രേക്ഷകന് മടുപ്പ് തോന്നാത്ത ഒരുപാട് മലയാള സിനിമകൾ ഉണ്ട്. എന്നാൽ, ഇന്ന് ഇവ ടെലിവിഷൻ ചാനലുകളിൽ പോലും വളരെ വിരളമായി മാത്രമാണ് സംപ്രേഷണം ചെയ്യപ്പെടാറുള്ളത്.

എന്നിരുന്നാലും, പുതിയ സിനിമകൾക്ക് ഒപ്പം തന്നെ, പഴയ സിനിമകളും വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീം ചെയ്യുന്നുണ്ട് എന്നത് പലർക്കും അറിയില്ല. ദിലീപ്, കാവ്യ മാധവൻ, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ലാൽ ജോസ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ‘മീശ മാധവൻ‘. സുബൈർ സുധീഷ് നിർമ്മിച്ച ഈ കോമഡി റൊമാന്റിക് ചിത്രം,

മീശ മാധവൻ, സ്പടികം തുടങ്ങി മലയാളികൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ, ലഭ്യമായ ഒടിടി പ്ലാറ്റ്ഫോമുകൾ | Malayalam evergreen movies ott release platforms

ഇപ്പോൾ പ്രൈം വീഡിയോ-യിലൂടെ പ്രേക്ഷകർക്ക് കാണാവുന്നതാണ്. ഇത്തരത്തിൽ മലയാളികൾ നിരവധി തവണ കണ്ടിട്ടുള്ള ഒരു സിനിമയാണ് ‘സ്പടികം‘. മോഹൻലാൽ, തിലകൻ, ഉർവശി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം, അടുത്തിടെ തിയേറ്ററുകളിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീ റിലീസ് ചെയ്തിരുന്നു. ഈ ചിത്രവും നിങ്ങൾക്ക്

പ്രൈം വീഡിയോ ഒടിടി പ്ലാറ്റ്ഫോമിലൂടെ വീണ്ടും കാണാവുന്നതാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഒരു സീരീസ് ആണ് മമ്മൂട്ടിയുടെ സിബിഐ സീരീസ്. കെ മധു സംവിധാനം ചെയ്ത, ‘ജാഗ്രത’ എന്ന മമ്മൂട്ടി ചിത്രവും പ്രൈം വീഡിയോ-യിൽ ലഭ്യമാണ്. ഇത്തരത്തിൽ മലയാളികൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന, വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ സിനിമകൾ തുടർന്നും പരിചയപ്പെടാം. 

Read Also: ‘ലിയോ’ ഒടിടി സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റഴിച്ചു!! 200 കോടി ബിസിനസ് നടത്തി നിർമ്മാതാക്കൾ

Malayalam evergreen movies ott release platforms

DileepMohanlalOTT
Comments (0)
Add Comment