“ഇന്നലത്തെ പോലെ എൻ്റെ കണ്ണിന്മുന്നിൽ ഉണ്ട് ഇപ്പഴും” അനുശ്രീ

Actress Anusree note about her father: നിരവധി മലയാള സിനിമകളിൽ അഭിനയിച്ച പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങൾക്കു ഒപ്പം വ്യക്തിജീവിതം വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. കഴിഞ്ഞ ദിവസം ഫാദേഴ്സ് ഡേയിൽ തന്റെ അച്ഛനെ കുറിച്ചുള്ള ഒരു കുറിപ്പ് അനുശ്രീ പങ്കുവെക്കുകയുണ്ടായി.

“അച്ഛാ.. എൻ്റെ ഈ വിളിയിൽ ഉണ്ട് എനിക്ക് അച്ഛനോടുള്ള സ്നേഹവും ബഹുമാനവും എല്ലാം …ഒരുപക്ഷേ അമ്മയോട് കാണിക്കുന്ന അത്രത്തോളം സ്നേഹം അച്ഛനോട് ഞാൻ എക്സ്പ്രസ്സ് ചെയ്യുന്നില്ലായിരിക്കാം പക്ഷേ എൻ്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ആളാണ് എൻ്റെ അച്ഛൻ.. ഒരുപാട് ആൾക്കാർ വേണ്ട എന്ന് പറഞ്ഞപ്പോൾ നീനക്ക് അഭിനയിക്കാൻ ഇഷ്ടം ആണെകിൽ നീ പൊക്കോളൂ .. അഭിനയിചോളൂ, എന്നുള്ള ഒരൊറ്റ വാക്കിൻറെ പുറത്താണ്

ഈ 13 വർഷക്കാലവും എനിക്ക് സിനിമയിൽ നിൽക്കാൻ കഴിഞ്ഞത്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .. 10 വർഷം മുമ്പ് എനിക്ക് സുഖമില്ലാത്ത ദിവസങ്ങളിൽ ആണ് ആദ്യമായി അച്ഛൻ്റെ കണ്ണ് നിറയുന്നത്, അച്ഛൻ കരയുന്നത് ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളത്.. അതിനു ശേഷവും ഞാൻ അത് കണ്ടിട്ടില്ല. അന്ന് വയ്യാണ്ട് ഇരുന്ന 7,8 മാസം എന്നെ എണീപ്പിക്കാനും, നടത്താനും, കൂടെ നിന്നത്.. എണീപ്പിക്കുമ്പോ അച്ഛൻ എന്നെ മാറോട് ചേർത്ത് പിടിച്ചു എണീപ്പിക്കുന്നത് ഇതെല്ലാം എനിക്ക് ഇന്നലത്തെ പോലെ ഓർമ്മയുണ്ട്.. അന്ന് കിട്ടിയ അച്ഛൻ്റെ സ്നേഹവും, തലോടലും ഒരിക്കലും മറക്കില്ല ഞാൻ

അതെല്ലാം ഇന്നലത്തെ പോലെ എൻ്റെ കണ്ണിന്മുന്നിൽ ഉണ്ട് ഇപ്പഴും .. പണ്ട് റോഡ് ക്രോസ്സ് ചെയ്യുമ്പോൾ അമ്മയുണ്ടെങ്കിലും അച്ഛൻറെ വിരൽ തുമ്പിൽ പിടിച്ചിട്ടെ ഞാൻ റോഡ് ക്രോസ്സ് ചെയ്തിട്ടുള്ളൂ കാരണം എനിക്ക് ഏറ്റവും സുരക്ഷിതത്വമായിട്ടുള്ള കൈകളായി തോന്നിയിരുന്നത് അച്ഛൻറെ കൈകളാണ്, അച്ഛൻ്റെ വിരലുകൾ ആണ്. അന്നത്തെ പോലെ അച്ഛൻ്റെ മോളായി, അച്ഛൻ്റെ കൈ പിടിച്ചു നടക്കാൻ തന്നെ ആണ് എൻ്റെ ആഗ്രഹം..
അന്നും…ഇന്നും… എന്നും..”

ActressAnusreecelebrity family
Comments (0)
Add Comment