മലയാള സിനിമയുടെ മൈക്കിൾ ജാക്സൺ!! ലാലേട്ടൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സൂപ്പർതാരം

Childhood Photos of Celebrities : മലയാള സിനിമ ലോകത്തെ അഭിനേതാക്കളുടെ പഴയകാല ചിത്രങ്ങൾ എല്ലായിപ്പോഴും ഇന്റർനെറ്റ് ലോകത്ത് ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇന്ന് പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നിരവധി താരങ്ങളുടെ സിനിമ ലോകത്തെ തുടക്കകാലത്തെ ചിത്രങ്ങൾ പലപ്പോഴും പ്രേക്ഷകർക്ക് മനസ്സിലാകുന്നില്ല എന്നതാണ് വാസ്തവം.

ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ സിനിമയിൽ നിന്നുള്ള ചിത്രമാണ് ഇവിടെ കാണുന്നത്, മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ സൂപ്പർസ്റ്റാർ മൈക്കിൾ ജാക്‌സന്റെ ഡ്യൂപ്പ് ആയിയായണ് ഇദ്ദേഹം അഭിനയിച്ചത്. ഇന്ന് മലയാളത്തിലും തമിഴിലും എല്ലാം തിളങ്ങി നിൽക്കുന്ന ഈ നടൻ ആരാണെന്ന് പിടികിട്ടിയോ

Actor Vinayakan childhood photos

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 1995-ൽ പുറത്തിറങ്ങിയ ‘മാന്ത്രികം‘ എന്ന ചിത്രത്തിലൂടെ സിനിമ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുകയും, പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമ ലോകത്ത് തന്റെ ഇടം കണ്ടെത്തുകയും ചെയ്ത നടൻ വിനായകനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഡാൻസർ ആയി കരിയർ ആരംഭിച്ച വിനായകൻ പിന്നീട് അഭിനയത്തിലേക്ക് ചുവട് മാറ്റുകയായിരുന്നു.

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ത്ര പുരസ്‌കാരം നേടിയ വിനായകൻ, ഇന്ന് വലിയ ബോക്സ്ഓഫിസ് വിജയമായി മാറിയ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജെയ്ലർ’ ഉൾപ്പടെയുള്ള ധാരാളം സിനിമകളിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. നായകനായും സഹതാരമായും വില്ലനായും എല്ലാം വിനായകൻ ഇന്ന് വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്നു.

Read Also: മലയാള സിനിമയിലൂടെ തുടക്കം, ഇന്ന് ബോളിവുഡ് ലോകം ഉൾപ്പടെ ഇഷ്ടപ്പെടുന്ന താരറാണി

Actor Vinayakan childhood photos

ActorCelebrity Childhood PicsVinayakan
Comments (0)
Add Comment