മലയാള സിനിമ ലോകത്തെ ജനപ്രിയ താരം!! ഈ ചോക്ലേറ്റ് ബോയ് ആരാണെന്ന് മനസ്സിലായോ

Childhood Photos of Celebrities : മലയാള സിനിമ ആരാധകർക്കിടയിൽ ഏറെ ജനപ്രീതിയുള്ള ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ഒരുപാട് തവണ നിങ്ങൾ ബിഗ് സ്ക്രീനിൽ കണ്ടിട്ടുണ്ടാകാമെങ്കിലും, ഈ ബാല്യകാല ചിത്രം നിങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കിയേക്കാം

എന്നിരുന്നാലും, ഇത് കൗതുകം നിറഞ്ഞ ഒരു വെല്ലുവിളി ആയി ഏറ്റെടുത്ത്, ഈ കൊച്ചു പയ്യന്റെ മുഖത്തേക്ക് ശ്രദ്ധയോടെ നോക്കി, ഇത് ആരാണെന്ന് കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കുമോ. മലയാള സിനിമ പ്രേമികൾക്കിടയിൽ, ‘ചോക്ലേറ്റ് നായകൻ‘ എന്ന് വിശേഷണമുള്ള ഒരു നടനാണ് ഇത്. ഇദ്ദേഹത്തിന്റെ അഭിനയം പോലെ തന്നെ, ഡാൻസും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.

മലയാള സിനിമ ലോകത്തെ ജനപ്രിയ താരം!! ഈ ചോക്ലേറ്റ് ബോയ് ആരാണെന്ന് മനസ്സിലായോ | Celebrity Childhood Photos

രണ്ട് പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന സിനിമാ കരിയറിൽ, നൂറിലധികം സിനിമകൾ ചെയ്തിട്ടുള്ള, മലയാള സിനിമ ആരാധകർ ‘ചാക്കോച്ചൻ’ എന്ന് ഇഷ്ടത്തോടെ വിളിക്കുന്ന കുഞ്ചാക്കോ ബോബന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ‘അനിയത്തിപ്രാവ്’, ‘നിറം’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങി നിരവധി റൊമാന്റിക് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടനാണ് കുഞ്ചാക്കോ ബോബൻ.

2022 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയിൽ, മികച്ച നടനുള്ള നോമിനേഷൻ നേടിയെങ്കിലും, സ്പെഷ്യൽ ജൂറി മെൻഷൻ കുഞ്ചാക്കോ ബോബൻ നേടിയിരുന്നു. ഇതിന് മുൻപ്, 2004-ലും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയുടെ സ്പെഷ്യൽ ജൂറി മെൻഷൻ കുഞ്ചാക്കോ ബോബന് ലഭിച്ചിരുന്നു. വ്യത്യസ്തത നിറഞ്ഞ ധാരാളം കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ തന്റെ സിനിമ കരിയറിലെ ജയത്രയാത്ര തുടരുന്നു.

Read Also: മിയയുടെ മോനെ കളിപ്പിക്കുന്ന തൃഷ!! ആരാണ് ഇതിൽ ക്യൂട്ട് എന്ന ആശയക്കുഴപ്പത്തിൽ കാഴ്ചക്കാർ

Kunchacko Boban Childhood Photos

ActorCelebrity Childhood PicsKunchacko Boban
Comments (0)
Add Comment