Childhood photos of Celebrities: ഇന്ത്യൻ സിനിമ ലോകത്ത് കണ്ടുവരുന്ന ഒരു പ്രവണതയാണ് നെപ്പോട്ടിസം എങ്കിലും, മലയാള സിനിമ ലോകത്ത് അവരവരുടെ കഴിവുകൊണ്ട് മാത്രമേ അഭിനേതാക്കൾക്ക് നിലയുറപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരത്തിൽ തന്റെ കഴിവുകൊണ്ട് തെന്നിന്ത്യൻ സിനിമകളിലൂടെ,
ശ്രദ്ധേയനായ ഒരു അഭിനേതാവിന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഈ താരത്തിന്റെ അച്ഛനും അമ്മയും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ്. എന്നിരുന്നാലും, ബാലതാരമായി സിനിമയിൽ എത്തുകയും, തുടർന്ന് തന്റെ പ്രയത്നം കൊണ്ട് സിനിമ ലോകത്ത് ഈ താരം ഒരു സ്ഥാനം കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
മലയാളികളുടെ ഇഷ്ട താര ദമ്പതികളായ ജയറാം – പാർവതി ദമ്പതികളുടെ മകനും, യുവ നടനുമായ കാളിദാസ് ജയറാമിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയജീവിതം ആരംഭിച്ച കാളിദാസ്, പിന്നീട് സിബി മലയിൽ സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.
ഈ സിനിമയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന – ദേശീയ പുരസ്കാരങ്ങൾ കാളിദാസ് നേടി. ഇന്ത്യയുടെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ആണ് അന്ന് കാളിദാസിന് ദേശീയ പുരസ്കാരം കൈമാറിയത്. പിന്നീട് വർഷങ്ങളുടെ ഇടവേള എടുത്ത് കാളിദാസ്, നായക നടനായി സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇന്ന് മലയാളത്തിലും തമിഴിലുമായി താരം നിരവധി സിനിമകളിൽ അഭിനയിച്ചു.
Read Also: മലയാള സിനിമയുടെ ഈ സൂപ്പർഹീറോ ആരെന്ന് മനസ്സിലായോ