ജയറാം കുടുംബത്തിലെ മരുമകൻ!! തന്റെ പ്രിയതമനെ വെളിപ്പെടുത്തി മാളവിക ജയറാം

Malavika Jayaram reveals photo of her boyfriend : മലയാള സിനിമ ലോകത്തെ ഒരു ജനപ്രിയ താര കുടുംബമാണ് നടൻ ജയറാമിന്റെത്. ജയറാമിനെയും ഭാര്യ പാർവതിയെയും പോലെ തന്നെ ദമ്പതികളുടെ മക്കളെയും ഒരുപാട് പേർ ഇഷ്ടപ്പെടുന്നു. ജയറാമിന്റെയും പാർവതിയുടെയും മകൻ കാളിദാസ് ജയറാം ഇന്ന് സിനിമയിൽ സജീവമാണെങ്കിൽ,

സിനിമയിൽ സജീവമല്ലെങ്കിൽ പോലും ജയറാമിന്റെ മകൾ മാളവിക ജയറാമിനെയും സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് പരിചിതമാണ്. നിരവധി ആളുകൾ ആണ് മാളവികയെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. ജയറാമിന്റെയും പാർവതിയുടെയും വീട്ടിലെ വിശേഷങ്ങൾ അറിയുവാൻ ആരാധകർ എല്ലായിപ്പോഴും താൽപര്യം കാണിക്കാറുണ്ട്. ജയറാമിന്റെയും പാർവതിയുടെയും പ്രണയവും വിവാഹവും മുതൽ

ഓരോ വിശേഷങ്ങളും ആരാധകർ പിന്തുടർന്നിരുന്നു. നേരത്തെ, മകൻ കാളിദാസ് ജയറാമും മോഡൽ തരിണിയും തമ്മിലുള്ള പ്രണയവും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാളവിക ജയറാം താൻ പ്രണയത്തിൽ ആണെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാൽ തന്റെ കാമുകന്റെ ചിത്രം വെളിപ്പെടുത്താൻ മാളവിക തയ്യാറായിരുന്നില്ല. മറിച്ച്, മുഖം വ്യക്തമാക്കാത്ത ചിത്രം പങ്കുവെക്കുകയും ചെയ്തു.

ഇതിന്റെ കമന്റ് ബോക്സിൽ കാളിദാസ് ജയറാം ‘അളിയാ’ എന്ന് കുറിച്ചതോടെയാണ് ഈ പ്രണയം സ്ഥിരീകരിക്കപ്പെട്ടത്. ഇപ്പോൾ, തന്റെ കാമുകന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ മുഖം വ്യക്തമാക്കിയിരിക്കുകയാണ് മാളവിക ജയറാം. താൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനത്തിന് പിറന്നാൾ ആശംസകൾ എന്ന തലക്കെട്ടോടെയാണ് മാളവിക ചിത്രം പങ്കുവെച്ചത്. 

Read Also: മികച്ച ഫാഷൻ മോഡലിനുള്ള പുരസ്‌കാരം ജയറാം കുടുംബത്തിലേക്ക്

Malavika Jayaram reveals photo of her boyfriend

celebrity familyJayaramMalavika Jayaram
Comments (0)
Add Comment