മോളിവുഡിൽ പുതു ചരിത്രം കുറിച്ച് ‘മലൈക്കോട്ടൈ വാലിബൻ’!! ടീസർ ഏറ്റെടുത്ത് ആരാധകർ

Malaikottai Vaaliban set most viewed teaser in mollywood : മോഹൻലാൽ നായകനായി എത്തുന്ന, ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ മലയാള സിനിമ ലോകത്തെ റെക്കോർഡുകൾ ഭേദിച്ച് തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ആവേശം നിറച്ച ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ഇപ്പോൾ, ടീസർ പുറത്തിറങ്ങി 24 മണിക്കൂർ പിന്നിട്ടപ്പോഴേക്കും, 8 മില്യണിൽ അധികം ആളുകൾ ആണ് ഇതിനോടകം ടീസർ യൂട്യൂബിൽ കണ്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ, നിലവിൽ 8.5 മില്യണിൽ അധികം കാഴ്ചക്കാരെ ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ നേടി കഴിഞ്ഞു. ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കിംഗ് ഓഫ് കൊത്ത’ സൃഷ്ടിച്ച റെക്കോർഡ് മറികടന്നു കൊണ്ട്,

Malaikottai Vaaliban set most viewed teaser in mollywood

24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഒരു മലയാള സിനിമയുടെ ടീസർ ആയി മാറിയിരിക്കുകയാണ് ‘മലൈക്കോട്ടൈ വാലിബൻ’ന്റെ ടീസർ. 24 മണിക്കൂറിൽ 7.7 മില്യൻ കാഴ്ചക്കാരെ ആണ് ദുൽഖർ ചിത്രത്തിന്റെ ടീസർ നേടിയത്. ഫാൻ ഗ്രൂപ്പുകളിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം, 23 മണിക്കൂർ പിന്നിട്ടപ്പോഴേക്കും ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ 7.7 മില്യൻ കാഴ്ചക്കാരെ നേടിയിരുന്നു. ഇപ്പോൾ, മോഹൻലാൽ ചിത്രത്തിന്റെ ടീസർ പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.

ജനുവരി 25-നാണ് ‘മലൈക്കോട്ടൈ വാലിബൻ’ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ ആരാധകർ നോക്കിക്കാണുന്നത്. ആരാധകരുടെ ആകാംക്ഷയും പ്രതീക്ഷയും തന്നെയാണ്, ‘മലൈക്കോട്ടൈ വാലിബൻ’ ടീസറിന്റെ എണ്ണത്തിൽ പ്രതിഫലിച്ചിരിക്കുന്നത്. നിലവിൽ യൂട്യൂബ് ട്രെൻഡിങ് നമ്പർ 1 ആയി തുടരുകയാണ് ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ.

Read Also: കിംഗ് ഖാനും ടൈഗർ ഖാനും പിന്നാലെ രൺബീർ, ‘അനിമൽ’ ബോക്സ്ഓഫീസ് കുതിപ്പ് തുടരുന്നു

Malaikottai Vaaliban set most viewed teaser in mollywood

Malaikottai VaalibanMohanlalMovie Teaser
Comments (0)
Add Comment