Malaikottai Vaaliban producer compares Mammootty Mohanlal experiments

മമ്മൂട്ടി മോഹൻലാൽ ഫാൻസിനെ താരതമ്യം ചെയ്ത് മലൈക്കോട്ടൈ വാലിബൻ നിർമ്മാതാവ്

Malaikottai Vaaliban producer compares Mammootty Mohanlal experiments: മോഹൻലാൽ നായകനായി എത്തിയ, ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘മലൈക്കോട്ടൈ വാലിബൻ’-നെ കുറിച്ച് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. മോഹൻലാൽ ആരാധകർ തന്നെ, ഇക്കാര്യത്തിൽ ഭിന്നഭിപ്രായമാണ് പങ്കുവെക്കുന്നത്. ഇപ്പോൾ ഇക്കാര്യത്തിൽ,

ചിത്രത്തിന്റെ നിർമ്മാതാവ് ഷിബു ബേബി ജോൺ പ്രതികരിച്ചിരിക്കുകയാണ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ്, മോഹൻലാൽ ആരാധകരിൽ നിന്ന് ഉൾപ്പെടെ ഉണ്ടാകുന്ന ഈ വ്യത്യസ്ത അഭിപ്രായങ്ങളെ സംബന്ധിച്ച് ഷിബു ബേബി ജോൺ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. ‘മലൈക്കോട്ടൈ വാലിബൻ’, ലിജോ ജോസ് പെല്ലിശ്ശേരിയുടെയും മോഹൻലാലിന്റെയും കഴിവുകൾ പ്രകടിപ്പിക്കുന്ന

Malaikottai Vaaliban producer compares Mammootty Mohanlal experiments

സിനിമയാണ് എന്ന് ഷിബു ബേബി ജോൺ വിശ്വസിക്കുന്നു. അതേസമയം, ‘നൻപകൽ നേരത്ത് മയക്കം’, ‘കാതൽ – ദി കോർ’, ‘പുഴു’ ഉൾപ്പടെ മമ്മൂട്ടിയുടെ പരീക്ഷണങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുന്നുണ്ട് എന്നും, അതുകൊണ്ട് മമ്മൂട്ടി അത്തരം വേഷങ്ങൾ ധൈര്യമായി ചെയ്യുന്നു എന്നും ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു. എന്നാൽ, മോഹൻലാലിൽ നിന്നുള്ള പരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ ആരാധകർ പോലും

പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല എന്ന് ഷിബു ബേബി ജോൺ പറഞ്ഞു. മോഹൻലാൽ ആരാധകർ ഇപ്പോഴും ‘ആറാംതമ്പുരാൻ’, ‘ലൂസിഫർ’ പോലത്തെ സിനിമകൾ മാത്രമാണ് അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്ന് ‘മലൈക്കോട്ടൈ വാലിബൻ’ നിർമ്മാതാവ് തുറന്നടിച്ചു. ‘മലൈക്കോട്ടൈ വാലിബൻ’-ന്റെ ആദ്യ ദിനത്തിലെ ഫാൻസ്‌ ഷോക്ക് ശേഷം പുറത്തുവന്ന പ്രേക്ഷക പ്രതികരണങ്ങൾ പരിശോധിച്ചാൽ, അത് ഷിബു ബേബി ജോണിന്റെ അഭിപ്രായങ്ങൾ ശരിവെക്കുന്നതാണ്.