Malaikottai Vaaliban press meet Mohanlal promises

“ഇങ്ങനെയൊരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല” മലൈക്കോട്ടൈ വാലിബൻ പ്രതീക്ഷകൾ പങ്കുവെച്ച് മോഹൻലാൽ

Malaikottai Vaaliban press meet Mohanlal promises

Malaikottai Vaaliban press meet Mohanlal promises cinematic brilliance: മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം. ഇപ്പോൾ, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി, നിർമാതാവ് ഷിബു ബേബി ജോൺ തുടങ്ങിയവർ

പ്രസ് മീറ്റ് നടത്തി. 2022 ഒക്ടോബറിൽ ആണ് ‘മലൈക്കോട്ടൈ വാലിബൻ’-ന്റെ പ്രഖ്യാപനം എത്തിയത്. അന്ന് മുതൽ മോഹൻലാൽ ആരാധകർ ചിത്രത്തെ സംബന്ധിച്ച് കൂടുതൽ അറിയാൻ ആകാംക്ഷാഭരിതരായിരുന്നു. എന്തുകൊണ്ടാണ് താൻ ഈ സിനിമ തിരഞ്ഞെടുത്തത് എന്ന് തുറന്നുപറഞ്ഞ മോഹന്‍ലാല്‍, അദ്ദേഹത്തിന്റെ പ്രതീക്ഷകൾ പങ്കുവെക്കുകയും ചെയ്തു.

Malaikottai Vaaliban press meet Mohanlal promises

40 വർഷത്തിലേറെ കാലം തുടരുന്നതാണ് മോഹൻലാലിന്റെ സിനിമ കരിയർ. എന്നാൽ, “ഇതുപോലൊരു സിനിമ ഞാൻ ഇതിന് മുൻപ് ചെയ്തിട്ടില്ല,” എന്നാണ് ‘മലൈക്കോട്ടൈ വാലിബൻ’-നെ കുറിച്ച് മോഹൻലാൽ അഭിപ്രായപ്പെടുന്നത്. “ഇങ്ങനെയൊരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല,” എന്നും മോഹൻലാൽ അവകാശപ്പെടുന്നു. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

‘മലൈക്കോട്ടൈ വാലിബൻ’-ലെ കഥ നടക്കുന്ന സ്ഥലവും കാലവും എല്ലാം ഓരോ പ്രേക്ഷകനും വ്യത്യസ്തമായി അനുഭവപ്പെടാം എന്ന് മോഹൻലാൽ പറയുന്നു. വാലിബന്റെ ഇൻട്രോ സീനും വളരെ മികച്ചതായി പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ കഥയും, ചിത്രീകരിക്കുന്ന രീതിയും തന്നെ ‘മലൈക്കോട്ടൈ വാലിബൻ’ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ച ഘടകങ്ങളാണ് എന്ന് മോഹൻലാൽ പറഞ്ഞു.