ലാലേട്ടൻ ആലപിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’-ലെ ഗാനം പുറത്ത്

Malaikottai Vaaliban Mohanlal Raakk song released: മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’-ലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. മോഹൻലാൽ തന്നെ ആലപിച്ചിരിക്കുന്ന ‘രാക്ക്‌’ സോങ് ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിലെ, ‘പുന്നാര കാട്ടിലെ’ എന്ന അഭയ ഹിരണ്മയിയും ശ്രീകുമാർ വക്കിയിലും

ചേർന്ന് ആലപിച്ച ഗാനം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മോഹൻലാൽ ആലപിച്ചിരിക്കുന്ന രാക്ക്‌ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ പിഎസ് റഫീക്ക് ആണ്. പ്രശാന്ത് പിള്ള ആണ് ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. മോഹൻലാൽ ആലപിച്ചിരിക്കുന്ന രാക്ക്‌ ഗാനം, കേൾവിക്കാർക്ക് ആവേശം പകരുന്നതാണ്.

കൂട്ടം ചേർന്ന് ആളുകൾക്ക് ആലപിക്കാനും മൂളി നടക്കാനും ഇഷ്ടപ്പെട്ടേക്കാവുന്ന ഒരു ഗാനമായി രാക്ക്‌ ഗാനം മാറിയേക്കാം. മോഹൻലാലിന്റെ ശബ്ദവും, പ്രശാന്ത് പിള്ളയുടെ സംഗീതവും, പിഎസ് റഫീക്കിന്റെ വരികളും ചേർന്ന രാക്ക്‌ ഗാനം, അടുത്ത കുറച്ച് കാലത്തേക്ക് മോഹൻലാൽ ആരാധകർ പാടി നടക്കാനും കേൾക്കാനും ഇഷ്ടപ്പെടും എന്ന കാര്യം തീർച്ചയാണ്. ഗാനത്തിലെ രംഗങ്ങളും ആരാധകരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്നതാണ്.

Malaikottai Vaaliban Mohanlal Raakk song released

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം, മധു നീലകണ്ഠൻ ആണ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ദീപു എസ് ജോസഫ് ആണ് ചിത്രത്തിന്റെ  എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ചുറി, മോഹൻലാൽ, വിക്രം മെഹറ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, ജേക്കബ് കെ ബാബു, അച്ചു ബേബി ജോൺ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം, 2024 ജനുവരി 25-ന് പ്രേക്ഷകരിലേക്ക് എത്തും. 

Malaikottai VaalibanMohanlalSong
Comments (0)
Add Comment