‘ലിയോ’ എൽസിയു-ന്റെ ഭാഗമാണോ അല്ലയോ? ഏറെ നാളായി കാത്തിരുന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരം ലഭിക്കുന്നു

Movie Leo LCU or not update : ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ചുകൊണ്ട് തീയേറ്ററുകളിൽ അലയടിച്ചു കൊണ്ടിരിക്കുകയാണ്. അഡ്വാൻസ് ബുക്കിങ്ങിലൂടെ ടിക്കറ്റുകൾ സ്വന്തമാക്കിയ ആരാധകർ തിയേറ്ററുകളിൽ നിറഞ്ഞു കവിയുമ്പോൾ, ഇനിയും ടിക്കറ്റിനായി നിരവധി പേർ കാത്തിരിപ്പിലാണ്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്, ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ജനപ്രീതിയുള്ള ഒരു ഫിലിം ഫ്രാഞ്ചൈസി ആണ് ഇത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’, ‘വിക്രം’ എന്നീ സിനിമകളാണ് ഇതുവരെ എൽസിയു -വിന്റെ ഭാഗമായിട്ടുള്ളത്. ‘വിക്രം’മിന് ശേഷം ലോകേഷ് ഒരുക്കിയ ചിത്രം ആയതിനാൽ തന്നെ, ‘ലിയോ’ എൽസിയു-വിന്റെ ഭാഗമാണോ എന്ന് ചോദ്യം ആരാധകർക്കിടയിൽ ഏറെക്കാലമായി ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ്.

‘ലിയോ’ എൽസിയു-ന്റെ ഭാഗമാണോ അല്ലയോ? ഏറെ നാളായി കാത്തിരുന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരം ലഭിക്കുന്നു | Leo LCU or not update

എന്നാൽ, സംവിധായകൻ ലോകേഷ് ‘ലിയോ‘ റിലീസിന് മുൻപ് ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ തയ്യാറായിരുന്നില്ല. അത് ‘ലിയോ’യുടെ ആസ്വാദനത്തിൽ പ്രേക്ഷകരെ ബാധിക്കും എന്ന ആശങ്കയാണ് സംവിധായകനെ അത്തരത്തിൽ ഒരു പ്രസ്താവനയിൽ നിന്ന് ഒഴിച്ചു നിർത്തിയത്. എന്നാൽ, ഇപ്പോൾ ഈ ചോദ്യത്തിന് മറുപടി ആയിരിക്കുന്നു. അതെ, ‘ലിയോ’ എൽസിയു-വിന്റെ ഭാഗമാണോ അല്ലയോ എന്ന ആരാധകരുടെ സംശയങ്ങൾക്ക് വ്യക്തത വന്നിരിക്കുന്നു.

എന്നാൽ, ഈ ചോദ്യത്തിന് മറുപടി നൽകാൻ ഈ അവസരത്തിൽ ഞങ്ങൾ തയ്യാറാകുന്നില്ല. അത് തീയേറ്ററുകളിൽ എത്തി ബിഗ് സ്ക്രീനിലൂടെ ഓരോരുത്തരും അറിയേണ്ടത് അവരവരുടെ അവകാശമാണ്. എങ്കിലും ഒന്ന് മാത്രം പറയാം, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ഇഷ്ടപ്പെടുന്ന എല്ലാവർക്കും തീർച്ചയായും ‘ലിയോ’ 100% ഇഷ്ടപ്പെടും.

Read Also: റിലീസിന് മുന്നേ 100 കോടി അടിച്ച് ‘ലിയോ’, പട്ടികയിൽ ‘ഒടിയൻ’ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി

Movie Leo LCU or not update

LeoLokesh KanakarajVijay
Comments (0)
Add Comment