“ആദ്യ 10 മിനിറ്റ് നഷ്ടപ്പെടുത്തരുത്” പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകി ‘ലിയോ’ സംവിധായകൻ ലോകേഷ് കനകരാജ്
Lokesh Kanagaraj Leo Movie Interview : വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 19-ന് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
ഇപ്പോൾ സംവിധായകൻ ലോകേഷ് ആരാധകർക്ക് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ, പ്രേക്ഷകർക്ക് ഒരു നിർദ്ദേശം നൽകിയത്. കഴിഞ്ഞ വർഷത്തെ ഒക്ടോബർ മാസം മുതൽ ഈ വർഷത്തെ ഒക്ടോബർ മാസം വരെ നീണ്ടുനിൽക്കുന്ന ഒരു വർഷത്തെ കഠിനാധ്വാനത്തിൽ, തങ്ങൾ ഏറ്റവും കൂടുതൽ ആളുകളെ ഉപയോഗിച്ച് വർക്ക് എടുത്തത് ‘ലിയോ’ സിനിമയുടെ ആദ്യ 10 മിനിറ്റ് ചിത്രീകരിക്കാൻ വേണ്ടി ആണെന്നാണ് ലോകേഷ് പറഞ്ഞത്.
ആയിരത്തിലധികം ആളുകളാണ് ചിത്രത്തിലെ ആദ്യ 10 മിനിറ്റ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായി പ്രവർത്തിച്ചത് എന്ന് സംവിധായകൻ പറഞ്ഞു. അതുകൊണ്ടുതന്നെ, ഈ രംഗങ്ങൾ തീർച്ചയായും ‘ലിയോ‘ കാണാൻ എത്തുന്ന ഓരോ പ്രേക്ഷകനും തിയേറ്ററിൽ നിന്ന് തന്നെ കണ്ടിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും സംവിധായകൻ പറഞ്ഞു. അതിനുവേണ്ടിയാണ് തങ്ങൾ ഇത്രയും ഹാർഡ് വർക്ക് ചെയ്തത് എന്നും സംവിധായകൻ പറഞ്ഞു.
തിയേറ്ററിൽ ജനങ്ങൾക്കൊപ്പം ആ രംഗം കാണാനുള്ള കാത്തിരിപ്പിലാണ് താനും എന്ന് പറഞ്ഞ സംവിധായകൻ, എല്ലാവരും അതിവേഗം തിയേറ്ററുകളിൽ എത്തുകയും, സിനിമയുടെ ആദ്യ ഭാഗങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്തി കളയരുത് എന്നും പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകി. ഓഡിയോ ലോഞ്ച് ഉൾപ്പെടെയുള്ള പ്രമോഷൻ പരിപാടികൾ ഇല്ലായിരുന്നുവെങ്കിലും, ‘ലിയോ’ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Read Also: കാളിദാസ് ജയറാമിന്റെ പുതിയ ചിത്രം!! എൽസിയു പ്രപഞ്ചത്തിൽ വീണ്ടും എത്തുന്നോ