വാലിബനിൽ ഫെരാരി എഞ്ചിനല്ല ഉപയോഗിച്ചിരിക്കുന്നത്!! വിമർശനങ്ങൾക്ക് മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരി

Lijo Jose Pellissery responds to criticism surrounding Malaikottai Vaaliban: ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘മലൈക്കോട്ടൈ വാലിബൻ’ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സംവിധായകൻ എൽജെപി, നായകൻ മോഹൻലാൽ തുടങ്ങിയ ഘടകങ്ങൾ, ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിന് നിർമ്മാതാക്കൾ

പ്രതീക്ഷിച്ചതിലും ഹൈപ്പ് നൽകിയിരുന്നു. ഒരു മാസ് സിനിമ പ്രതീക്ഷിച്ച പ്രേക്ഷകന്, ഒരു ക്ലാസ് സിനിമ ലഭിച്ചപ്പോൾ, പ്രേക്ഷകർക്കിടയിൽ സമ്മിശ്ര അഭിപ്രായങ്ങൾ ഉടലെടുക്കാൻ അത് കാരണമായിരിക്കുന്നു. വലിയ ഹൈപ്പ് ജനിപ്പിച്ചത് കൊണ്ടായിരിക്കണം, പ്രേക്ഷകരുടെ പ്രതീക്ഷക്ക് ഒത്ത് ‘മലൈക്കോട്ടൈ വാലിബൻ’ ഉയർന്നില്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. അതേസമയം, ‘മലൈക്കോട്ടൈ വാലിബൻ’ ഒരു പരീക്ഷണചിത്രം എന്നതിന്റെ അടിസ്ഥാനത്തിൽ,

അല്ലെങ്കിൽ വ്യത്യസ്തമായ കാഴ്ച സമ്മാനിക്കുന്ന ഒരു ചിത്രം തലത്തിൽ മികച്ചുനിൽക്കുന്നു. ഇതു സംബന്ധിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്. സാധാരണ കണ്ടുവരുന്ന പാറ്റേൺ എന്തിനാണ് പ്രതീക്ഷിക്കുന്നത് എന്ന് ചോദിച്ച ലിജോ, ഇതൊരു മുത്തശ്ശിക്കഥ പോലെയാണ് ഒരുക്കിയിരിക്കുന്നത് എന്നും, അതുകൊണ്ടുതന്നെ ചിത്രത്തിന്റെ വേഗത കുറഞ്ഞുപോയി എന്ന ആശങ്ക തനിക്കില്ല എന്നും തുറന്നു പറഞ്ഞു.

അതേസമയം, പൊതുവേ ആളുകൾക്കിടയിൽ ഒരു ഹേറ്റ് ക്യാമ്പയിൻ ഉണ്ട് എന്നും സംവിധായകൻ തുറന്നടിച്ചു. ഓരോ പ്രേക്ഷകനും സിനിമ കണ്ട് വ്യത്യസ്തമായ രീതികളിൽ വിലയിരുത്താൻ സാധിക്കും എന്നും സംവിധായകൻ വിശ്വസിക്കുന്നു. എന്നാൽ, വലിയ രീതിയിലുള്ള ഹേറ്റ് ക്യാമ്പയിൻ, സിനിമ കാണാൻ ആഗ്രഹിക്കുന്ന ആളുകളെ പോലും പിന്നോട്ട് എന്നും ലിജോ പറഞ്ഞു.

Lijo Jose PellisseryMalaikottai VaalibanMohanlal
Comments (0)
Add Comment