‘ലിയോ’ കേരളത്തിൽ ആഞ്ഞടിക്കാൻ ഒരുങ്ങുമ്പോൾ, ‘കണ്ണൂർ സ്‌ക്വാഡ്’ ഉൾപ്പെടെയുള്ള മലയാള സിനിമകൾ കടപുഴകും

Leo movie Kerala release effect Kannur Squad boxoffice : ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിൽ എത്തുന്ന ‘ലിയോ’ തിയേറ്ററുകളിൽ അലയടിക്കാൻ തയ്യാറെടുക്കുകയാണ്. ഒക്ടോബർ 19-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ, പ്രീ-ബുക്കിങ് ഇതിനോടകം തന്നെ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കേരളത്തിലും ‘ലിയോ’ എഫക്ട് ആഞ്ഞടിക്കും എന്ന് തീർച്ചയാണ്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ മാത്രം 600-ലധികം സ്ക്രീനുകളിൽ ആണ് ‘ലിയോ‘ പ്രദർശനത്തിന് എത്തുന്നത്. ഡിമാൻഡ് അനുസരിച്ച് ചിത്രത്തിന്റെ സ്ക്രീനുകളുടെ എണ്ണം കൂട്ടാനും സാധ്യതയുണ്ട്. ഇതോടെ നിലവിൽ പ്രദർശനം തുടരുന്ന നിരവധി മലയാള സിനിമകൾ തിയേറ്ററുകളിൽ നിന്ന് എടുത്തു പോകും എന്ന കാര്യം തീർച്ചയായും. ഇപ്പോൾ, തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന

മമ്മൂട്ടി ചിത്രമായ ‘കണ്ണൂർ സ്‌ക്വാഡ്’ന്റെ കുതിപ്പിനെയും ‘ലിയോ’ റിലീസ് ബാധിക്കും എന്ന കാര്യം ഉറപ്പാണ്. സെപ്റ്റംബർ 28-ന് റിലീസ് ചെയ്ത ‘കണ്ണൂർ സ്‌ക്വാഡ്‘, നിലവിൽ 20 ദിനങ്ങൾ പിന്നിടുമ്പോൾ ഏകദേശം 75 കോടി രൂപയോളം കളക്ഷൻ നേടിയിട്ടുണ്ട്. ഒരുപക്ഷേ പൂർണമായി തീയേറ്ററുകളിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ കൂടി, ‘കണ്ണൂർ സ്‌ക്വാഡ്’-ന്റെ സ്ക്രീനുകളുടെ എണ്ണം വലിയ തോതിൽ കുറയാൻ ‘ലിയോ’ റിലീസ് കാരണമാകും.

‘ലിയോ’ കേരളത്തിൽ ആഞ്ഞടിക്കാൻ ഒരുങ്ങുമ്പോൾ, ‘കണ്ണൂർ സ്‌ക്വാഡ്’ ഉൾപ്പെടെയുള്ള മലയാള സിനിമകൾ കടപുഴകും | Leo movie Kerala release

ഇതോടെ, 100 കോടി ക്ലബ്ബിൽ ഇടം പിടിക്കാനുള്ള ‘കണ്ണൂർ സ്‌ക്വാഡ്’-ന്റെ സാധ്യത മങ്ങുകയും ചെയ്യും. അതേസമയം, ‘കണ്ണൂർ സ്‌ക്വാഡ്’-ന്റെ തിയേറ്റർ സ്ക്രീനുകൾ കുറയുന്ന പക്ഷം, ചിത്രം ഒടിടി റിലീസിന് എത്തിച്ച് പരമാവധി ബിസിനസ് നടത്താൻ മമ്മൂട്ടി കമ്പനി തയ്യാറാകുമോ എന്ന കാര്യവും തള്ളിക്കളയാൻ ആകില്ല. എന്തുതന്നെയായാലും, ‘ലിയോ’യുടെ റിലീസ് നിലവിൽ പ്രദർശനം തുടരുന്ന മലയാള സിനിമകളെ കാര്യമായി ബാധിക്കും എന്ന കാര്യം തീർച്ചയാണ്. 

Read Also: ലിയോ ദാസ് നായകനെങ്കിൽ പാർത്ഥി ആര്!! ‘ലിയോ’ ട്രൈലറിൽ ലോകേഷ് ഒളിപ്പിച്ചിരുന്ന രഹസ്യങ്ങൾ

Leo movie Kerala release effect Kannur Squad boxoffice

Leo
Comments (0)
Add Comment