ലിയോ വിജയത്തിൽ പങ്കുചേരാൻ കേരളത്തിൽ എത്തിയ ലോകേഷ് കനകരാജിന് ആരാധകർക്കിടയിൽപ്പെട്ട് പരിക്കേറ്റു

Leo Director Lokesh Kanagaraj Kerala Visit : ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’ കേരളത്തിലെ സിനിമ പ്രേക്ഷകർ ഏറ്റെടുത്തതോടെ, ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞു കവിഞ്ഞ് പ്രദർശനം തുടരുകയാണ്. തന്റെ ചിത്രം ഏറ്റെടുത്ത കേരളത്തിലെ പ്രേക്ഷകരെ കാണാൻ സംവിധായകൻ ലോകേഷ് കനകരാജ് കേരളത്തിൽ എത്തുകയും തിയേറ്റർ വിസിറ്റ് നടത്തുകയും ചെയ്തു.

നേരത്തെ റിപ്പോർട്ട് ചെയ്തത് പ്രകാരം, 3 തീയറ്ററുകൾ സന്ദർശിച്ച ശേഷം പ്രസ്സ് മീറ്റ് നൽകാൻ ആയിരുന്നു ലോകേഷിന്റെ പ്ലാൻ. ആദ്യം പാലക്കാട് അരോമ തിയേറ്ററിൽ ആണ് ലോകേഷ് കനകരാജ് എത്തിയത്. വലിയ ഒരു ആരാധക കൂട്ടത്തെ പ്രതീക്ഷിച്ചില്ലെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറം ആയിരുന്നു തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ കാണാൻ എത്തിയവരുടെ തിരക്ക്.

തിയേറ്ററിലും ആരാധകർക്കൊപ്പം ചിത്രങ്ങൾ പകർത്താനും ധാരാളം സമയം ലോകേഷ് കണ്ടെത്തിയെങ്കിലും, ജനക്കൂട്ടത്തിന്റെ അമിതമായ തള്ളിക്കയറ്റം സംവിധായകന് പരിക്കേൽക്കാൻ കാരണമായി. കാലിന് പരിക്കേറ്റ ലോകേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോൾ, പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലോകേഷ് തന്റെ പ്ലാനിൽ മാറ്റം വരുത്തിയിരിക്കുകയാണ്.

Leo Director Lokesh Kanagaraj Kerala Visit

Leo Director Lokesh Kanagaraj Kerala Visit

തൃശ്ശൂർ രാഗം തിയേറ്റർ, കൊച്ചി കവിത തീയേറ്റർ എന്നിവിടങ്ങളിലെ സന്ദർശനം റദ്ദാക്കിയ ലോകേഷ്, തമിഴ്നാട്ടിലേക്ക് തിരികെ മടങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കൊച്ചിയിൽ നടത്താനിരുന്ന പ്രസ്സ് മീറ്റിനായി താൻ മറ്റൊരു ദിവസം എത്തുമെന്നും ലോകേഷ് അറിയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ, കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായി ‘ലിയോ’ മാറിയിട്ടുണ്ട്.

Read Also: കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റി വിജയ്, ‘ലിയോ’ സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലം അറിയാം

KeralaLeoLokesh Kanakaraj
Comments (0)
Add Comment