Legendary actors posthumous presence in ‘Indian 2’ movie : കമൽ ഹാസൻ – ശങ്കർ കൂട്ടുകെട്ടിൽ 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ സീക്വല്‍ ആയ ‘ഇന്ത്യൻ 2’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ഇൻട്രൊഡക്ഷൻ വീഡിയോ അടുത്തിടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. കമൽ ഹാസനൊപ്പം ‘ഇന്ത്യൻ’ എന്ന ചിത്രത്തിൽ
അഭിനയിച്ച ചില താരങ്ങൾക്ക് പുറമേ, മറ്റു നിരവധി അഭിനേതാക്കളും ‘ഇന്ത്യൻ 2‘-വിന്റെ ഭാഗമായിട്ടുണ്ട്. 250 കോടി ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം, ഏകദേശം നാല് വർഷത്തോളം സമയം എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. 2015-ലാണ് ‘ഇന്ത്യൻ 2’-വിനെ കുറിച്ച് ശങ്കർ ആലോചിക്കുന്നത്, തുടർന്ന് 2018-ലാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. തുടർന്ന്, 2019-ന്റെ തുടക്കത്തിൽ ഷൂട്ടിംഗ് ആരംഭിച്ചു. ഈ സിനിമ പ്രധാനമായും നാല് പ്രമുഖ അഭിനേതാക്കളുടെ
മരണാനന്തര റിലീസുകളായി കണക്കാക്കപ്പെടുന്നു. ‘ഇന്ത്യൻ’ എന്ന ചിത്രത്തിൽ ഇൻസ്പെക്ടർ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള നടൻ നെടുമുടി വേണു, അതെ കഥാപാത്രവുമായി ‘ഇന്ത്യൻ 2’-വിൽ എത്തുന്നുണ്ട്. 2021 ഒക്ടോബറിൽ വിടപറഞ്ഞ അദ്ദേഹത്തെ അവസാനമായി ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് ഇപ്പോൾ പ്രേക്ഷകർക്ക് വന്നുചേർന്നിരിക്കുന്നത്. 2021 ഏപ്രിൽ മാസത്തിൽ അന്തരിച്ച നടൻ വിവേക്, ‘ഇന്ത്യൻ 2’-വിൽ ഒരു സിബിഐ ഓഫീസർ ആയി എത്തുന്നു.
Legendary actors posthumous presence in ‘Indian 2’ movie
‘ഇന്ത്യൻ 2’-വിൽ അഭിനയിച്ചിട്ടുള്ള പ്രമുഖ അഭിനേതാക്കളായ, 2023 മെയ്, സെപ്റ്റംബർ മാസങ്ങളിൽ യഥാക്രമം മരണമടഞ്ഞ മനോബാല, ജി മാരിമുത്തു എന്നിവരുടെയും മരണാനന്തര സ്ക്രീൻ പ്രസൻസ് ആയി ‘ഇന്ത്യൻ 2’ അടയാളപ്പെടുത്തും. ഇവരിൽ നെടുമുടി വേണു, വിവേക് എന്നിവർ ഷൂട്ടിംഗ് പൂർത്തിയാകുന്നതിനു മുന്നേ മരണപ്പെട്ടതിനെ തുടർന്ന്, ഇവരെ സംവിധായകൻ കൃത്രിമമായി ടെക്നോളജിയുടെ സഹായത്താൽ ചില രംഗങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
Read Also: കമൽഹാസന്റെ പിറന്നാൾ ആഘോഷം താരനിബിഢമായി, ആശംസകൾ അറിയിച്ചും സമ്മാനം നൽകിയും താരങ്ങൾ