‘ലിയോ’യുടെ എൽസിയു ബന്ധം!! വെളിപ്പെടുത്തലുമായി സൂപ്പർസ്റ്റാർ, ആരാധകർക്ക് മുന്നറിയിപ്പുമായി ലോകേഷ് കനകരാജ്

LCU the Leo connect Lokesh Kanagaraj interview : ആരാധകരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ചുകൊണ്ട് വിജയ് ചിത്രം ‘ലിയോ’ നാളെ (ഒക്ടോബർ 19) തീയേറ്ററുകളിൽ റിലീസിന് എത്തുകയാണ്. ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നതെങ്കിലും, ആരാധകരുടെ കൗതുകം നിറഞ്ഞ സംശയങ്ങൾക്ക് അറുതിയാകുന്നില്ല.

ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന ‘ലിയോ‘, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (എൽസിയു)-വിന്റെ ഭാഗമാണോ എന്നതാണ് ആരാധകർക്ക് ഇടയിൽ ഉയർന്നിരിക്കുന്ന വലിയ സംശയം. ഇതുവരെ, ‘കൈതി’, ‘വിക്രം’ എന്നീ സിനിമകളാണ് എൽസിയു-വിന്റെ ഭാഗമായി പുറത്തിറങ്ങിയിരിക്കുന്നത്. ‘വിക്രം’ റിലീസ് ചെയ്യുന്നതിന് മുൻപാണ് ലോകേഷ് കനകരാജ് ആരാധകർക്ക് ഈ മുന്നറിയിപ്പ് നൽകിയത്

‘വിക്രം’ കാണാൻ തിയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകർ, ‘കൈതി’ ഒരിക്കൽ കൂടി കാണണം എന്ന സംവിധായകന്റെ അറിയിപ്പാണ്, എൽസിയു-വിന് തുടക്കം കുറിച്ചത്. ഇപ്പോൾ, ‘ലിയോ‘ റിലീസിന് ഒരുങ്ങുന്ന വേളയിൽ ഒടിടി പ്ലാറ്റ്ഫോം ആയ ഹോട്ട്സ്റ്റാർ ‘വിക്രം’ പ്രേക്ഷകർക്ക് സൗജന്യമാക്കി നൽകിയിരിക്കുകയാണ്. ഇതോടെ, ‘ലിയോ’ എൽസിയു-വിന്റെ ഭാഗം തന്നെയാണോ എന്ന സംശയങ്ങൾക്ക് ആക്കം കൂടി.

LCU the Leo connect Lokesh Kanagaraj interview

എന്നാൽ, ലോകേജ് കനകരാജ് ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം ഇങ്ങനെ, “ഇതുവരെ രണ്ട് സിനിമകൾ മാത്രമാണ് എൽസിയു-വിന്റെ ഭാഗമായി വന്നത്. മൂന്നാമത്തെ സിനിമ എപ്പോൾ സംഭവിക്കും എന്ന് എനിക്ക് പറയാൻ കഴിയില്ല. ‘ലിയോ’ അതിന്റെ ഭാഗമാണോ അല്ലയോ എന്ന് വ്യക്തമാക്കാത്തത്, അത് പ്രേക്ഷകന്റെ ആസ്വാദനത്തെ ബാധിക്കുമോ എന്ന ആശങ്ക കൊണ്ടാണ്. എൽസിയു ഇപ്പോൾ ഫൗണ്ടേഷൻ സ്റ്റേജിലാണ്, അത് കൂടുതൽ വികസിച്ചാൽ മാത്രമേ പരീക്ഷണങ്ങൾക്ക് തയ്യാറാക്കാൻ സാധിക്കൂ.”

അതേസമയം, ഉദയനിധി സ്റ്റാലിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘ലിയോ’ കണ്ടശേഷം തന്റെ പ്രതികരണം അറിയിച്ച ഉദയനിധി സ്റ്റാലിൻ, ‘ലിയോ’ എൽസിയു-വിന്റെ ഭാഗമാണ് എന്നതിന്റെ ഒരു സൂചന നൽകുന്നു. ഇത് വീണ്ടും ആരാധകരെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. എന്തുതന്നെയായാലും, ‘ലിയോ’ ആരാധകരിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

Read Also: ലിയോ ഫസ്റ്റ് ഷോ തമിഴ് നാട്ടിൽ അല്ല!! റിലീസ് ടൈം പ്രഖ്യാപിച്ചു

LeoLokesh KanakarajMK Stalin
Comments (0)
Add Comment