Kunchacko Boban family grace Bhagya Suresh wedding reception in style: കൊച്ചിയിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി നടന്ന നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ നടൻ കുഞ്ചാക്കോ ബോബനും പങ്കെടുത്തു. കുടുംബസമേതം ആണ് ചാക്കോച്ചൻ റിസപ്ഷന് എത്തിയത്. ഭാര്യ പ്രിയ സാമുവൽ, മകൻ ഇസഹാക് ബോബൻ കുഞ്ചാക്കോ എന്നിവർക്കൊപ്പം എത്തിയ കുഞ്ചാക്കോ ബോബൻ,
സുരേഷ് ഗോപിക്കൊപ്പം ഒന്നിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘മമ്മി & മി’, ‘തില്ലാന തില്ലാന’ എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും, ‘സ്വപ്നം കൊണ്ട് തുലാഭാരം’ എന്ന സിനിമയിൽ ഇരുവരും സഹോദരങ്ങൾ ആയി എത്തിയത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത ശേഷം,
വിരുന്നിൽ നിന്ന് പകർത്തിയ ഫാമിലി ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഇങ്ങനെ കുറിച്ചു, “സുന്ദര ദമ്പതികളായ ഭാഗ്യക്കും ശ്രേയസ്സിനും സന്തോഷകരവും അനുഗ്രഹീതവുമായ ഒരുമിച്ചുള്ള ജീവിതം ആശംസിക്കുന്നു. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ചുറ്റും പുഞ്ചിരിക്കുന്ന മുഖങ്ങൾ കാണുന്നതിൽ സന്തോഷമുണ്ട്.” അതേസമയം, വിരുന്നിനെത്തിയ ചാക്കോച്ചന്റെ മകൻ ഇസഹാക്കിനെ കണ്ട ഉടൻ,
മമ്മൂട്ടി അവനെ കൊഞ്ചിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധ നേടി. മാത്രമല്ല, കുഞ്ചാക്കോ ബോബനും മകനും ഒരേ ഡിസൈനിലുള്ള ഷർട്ട് ആണ് ധരിച്ചിരുന്നത്. ഇതേ സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, ഭാര്യയുടെ ചുരിദാർ പീസിൽ ബാക്കി വന്നതുകൊണ്ട് തയച്ചതാണ് എന്ന തമാശകരമായ മറുപടിയാണ് കുഞ്ചാക്കോ ബോബൻ നൽകിയത്. സുരേഷ് ഗോപിയുടെ മകളുടെ താരസമ്പന്നമായ വിവാഹ വിരുന്നിൽ, എല്ലാംകൊണ്ടും ചാക്കോച്ചനും കുടുംബവും തിളങ്ങി.