Kunchacko Boban son adorable moments from Bhagya Suresh wedding feast: കൊമേഡിയനും നടനും സംവിധായകനുമായ രമേശ് പിഷാരടിയും നടൻ കുഞ്ചാക്കോ ബോബനും വളരെ അടുത്ത സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇരുവരുടെയും കുടുംബങ്ങളും ഈ അടുപ്പം വെച്ചുപുലർത്തുന്നു. അടുത്തിടെ, നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ
വിവാഹ വിരുന്നിൽ ഇരുവരും കുടുംബസമേതം എത്തിയിരുന്നു. കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയ സാമുവൽ മകൻ ഇസഹാക് എന്നിവർ എത്തിയതിന് പിന്നാലെ, രമേശ് പിഷാരടി തന്റെ ഭാര്യ സൗമ്യക്കും മക്കൾക്കും ഒപ്പം വിരുന്നിന് എത്തി. ഭാഗ്യ സുരേഷിനും വരൻ ശ്രേയസ് മോഹനും ഒപ്പം രമേശ് പിഷാരടിയും കുടുംബവും വേദിയിൽ നിന്ന് പകർത്തിയ ചിത്രം രമേഷ് പിഷാരടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചു. കൂടാതെ, പിഷാരടിയുടെ ഭാര്യ സൗമ്യ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ
ഒരു വീഡിയോ പങ്കുവെക്കുകയുണ്ടായി. പിഷാരടിയും കുടുംബവും വേദിയിൽ കയറി നവ ദമ്പതികൾക്ക് ഒപ്പം ഫോട്ടോ പകർത്താൻ നിൽക്കുന്ന വേളയിൽ, വേദിക്ക് താഴെ നിന്നിരുന്ന കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ പ്രവർത്തികളാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. സൗമ്യ പങ്കുവെച്ച വീഡിയോയിൽ, പിഷാരടിയുടെയും സൗമ്യയുടെയും മക്കളെയും കാണാൻ സാധിച്ചില്ലെങ്കിലും,
വീഡിയോയുടെ അവസാനം എത്തി ജൂനിയർ ചാക്കോച്ചൻ വീഡിയോ കണ്ട കാഴ്ചക്കാരുടെ ഹൃദയം കവർന്നു എന്നാണ് അവരുടെ പ്രതികരണങ്ങളിൽ പ്രകടമാകുന്നത്. ഒരുപക്ഷേ, പിഷാരടിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ മക്കളോടുള്ള സൗഹൃദം കൊണ്ടായിരിക്കാം ഇസഹാക്ക് അവർ വേദിയിൽ കയറിയപ്പോൾ തന്റെ സന്തോഷം പ്രകടിപ്പിക്കുന്ന ആംഗ്യങ്ങൾ കാണിച്ചത് എന്നും ആളുകൾ പ്രതികരിക്കുന്നു.