മെലഡികളുടെ രാജ്ഞി സുശീലാമ്മക്ക് പിറന്നാൾ ആശംസകൾ നേർന്ന് വാനമ്പാടി കെഎസ് ചിത്ര

KS Chithra wishes to legendary singer P Susheela birthday : മെലഡികളുടെ രാജ്ഞി, തെന്നിന്ത്യയുടെ നിത്യയൗവന ശബ്ദം ഇങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള ഇതിഹാസ ഗായിക പി സുശീല ഇന്ന് (നവംബർ 13) തന്റെ 88-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഏറ്റവും കൂടുതൽ വ്യത്യസ്ത ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളതിന് ഗിന്നസ് റെക്കോർഡ്,

ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുള്ള ഗായികയാണ് പി സുശീല. അഞ്ച് തവണ ദേശീയ പുരസ്കാരവും, വിവിധ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും നേടിയിട്ടുള്ള സുശീലാമ്മ, ജന്മം കൊണ്ട് ഇന്നത്തെ ആന്ധ്രപ്രദേശ് സ്വദേശി ആണെങ്കിലും, മലയാള സിനിമകളിൽ ആലപിച്ചിട്ടുള്ള ഗാനങ്ങളിലൂടെ മലയാളികൾ സുശീലാമ്മയെ കേരളക്കരയിലെ ഒരാളായി തന്നെയാണ് കാണുന്നത്. ഇപ്പോൾ, ഗായിക കെഎസ് ചിത്ര സുശീലാമ്മക്ക് ജന്മദിന ആശംസകൾ

അറിയിച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. “സുശീലാമ്മക്ക് ജന്മദിനാശംസകൾ… യഥാർത്ഥ ഇതിഹാസം. അമ്മയുടെ തേൻ ശബ്ദം കേൾക്കാതെ ആരുടെയും ജീവിതത്തിൽ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. ഈ ദിവസം എണ്ണമറ്റ സന്തോഷവും അനന്തമായ ആഹ്ലാദവും പ്രദാനം ചെയ്യട്ടെ, ശാന്തതയോടെ സമാധാനത്തോടെ ജീവിക്കാനാകട്ടെ. നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ജന്മദിനം പോലെ ആഘോഷിക്കാം. സുശീലാമ്മക്ക് ജന്മദിനാശംസകൾ,” കെഎസ് ചിത്ര കുറിച്ചു.

KS Chithra wishes to legendary singer P Susheela birthday

ഇതോടൊപ്പം, സുശീലാമ്മക്ക് ഒപ്പമുള്ള ഒരു ചിത്രവും ചിത്ര തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചു. 1951-ലാണ് സുശീലാമ്മയുടെ സംഗീത കരിയർ ആരംഭിക്കുന്നത്. സുശീലാമ്മ ആലപിച്ച “പാട്ടുപാടി ഉറക്കാം ഞാൻ, താമരപ്പൂം പൈതലേ” എന്ന താരാട്ട് പാട്ട് മതി, ആരാണ് പി സുശീല എന്ന ഗായിക എന്നത് വരും തലമുറക്ക് പോലും പരിചയപ്പെടുത്താൻ. ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസത്തിന് ജന്മദിനാശംസകൾ നേരുന്നു. 

Read Also: ‘എന്റെ കണ്ണമ്മാ’ മകന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾക്കൊപ്പം പാർവതിയുടെ ഹൃദയ സ്പർശിയായ കുറിപ്പ്

Celebrity BirthdayKS ChithraSinger
Comments (0)
Add Comment