മലയാളത്തിന്റെ വാനമ്പാടിക്ക് മലയാളി ഓഫ് ദി ഇയർ!! ചിത്രക്ക് പുരസ്‌കാരം നൽകി ആദരിച്ച് മുഖ്യമന്ത്രി

KS Chithra received the Malayali of the year award : മലയാളികളുടെ ഇഷ്ട ഗായികയായ കെഎസ് ചിത്രയെ തേടി മറ്റൊരു ആദരം കൂടി എത്തിച്ചേർന്നിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, ഒഡിയ, പഞ്ചാബി, രാജസ്ഥാനി, തുളു തുടങ്ങി അനവധി ഇന്ത്യൻ ഭാഷകളിലും ലാറ്റിൻ, അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പടെ നിരവധി വിദേശ ഭാഷകളിലും ആയി

25,000-ത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള കെഎസ് ചിത്ര മലയാളികളെയും കേരളക്കരയെയും സംബന്ധിച്ചിടത്തോളം ഒരു സ്വകാര്യ അഹങ്കാരമാണ്. മലയാളികളുടെ അഭിമാനമായ കെഎസ് ചിത്രയെ Malayali of the Year 2023 പുരസ്കാരം നൽകി ആദരിച്ചിരിക്കുകയാണ് വാർത്ത മാധ്യമമായ ന്യൂസ്‌ 18. ചാനൽ സംഘടിപ്പിച്ച Malayali of the Year 2023-ൽ എംജി ശ്രീകുമാർ, എംഎ യൂസഫലി, ഐഎം വിജയൻ തുടങ്ങി

KS Chithra received the Malayali of the year award

നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക്ക് വ്യത്യസ്ത വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങൾ നൽകി ആദരിച്ചു. അതേസമയം, മലയാളി ഓഫ് ദി ഇയർ പുരസ്കാരം മലയാള പിന്നണി സംഗീത ലോകത്തെ വാനമ്പാടിയായ കെഎസ് ചിത്രക്ക്‌ സമ്മാനിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയായ ശ്രീ പിണറായി വിജയൻ ആണ് ഈ പുരസ്കാരം കെഎസ് ചിത്രക്ക്‌ നൽകിയത്. തനിക്ക് ലഭിച്ച ഈ ആദരത്തിലുള്ള

സന്തോഷം കെഎസ് ചിത്ര പങ്കുവെക്കുകയും ഉണ്ടായി. സോഷ്യൽ മീഡിയയിൽ, പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കെഎസ് ചിത്ര ഇങ്ങനെ കുറിച്ചു, “എനിക്ക് ഈ പുരസ്കാരം തന്നതിന് വളരെ നന്ദി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചടങ്ങ് ഭംഗിയായി നടത്തിയതിന് അഭിനന്ദനങ്ങൾ.” കെഎസ് ചിത്രക്ക്‌ ഇങ്ങനെ ഒരു ആദരവ് നൽകിയത് മലയാളികളെ സംബന്ധിച്ച് സന്തോഷം നൽകുന്ന ഒന്നാണ്. 

Read Also: പ്രിയതമന്റെ പിറന്നാൾ!! വിജയേട്ടന്റെ ഇഷ്ട ഗാനം ആലപിച്ച് കെഎസ് ചിത്ര

KS Chithra received the Malayali of the year award

AwardsKS ChithraPinarayi Vijayan
Comments (0)
Add Comment