തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഒരു ഇഷ്ട നടന്റെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും, കേരളത്തോട് അടുത്ത ബന്ധം വെച്ചുപുലർത്തുന്ന ഇദ്ദേഹം, മലയാള സിനിമ ആരാധകർക്കും പ്രിയപ്പെട്ടവനാണ്.
1990-ൽ പുറത്തിറങ്ങിയ ‘എൻ വീട് എൻ കനവർ‘ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷം, ‘അമരാവതി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. അഭിനയത്തിനൊപ്പം തന്നെ ഇദ്ദേഹത്തിന്റെ സ്റ്റൈലും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. തീർച്ചയായും ഇദ്ദേഹം ആരാണെന്ന് ഇപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകാം.
കരിയറിന്റെ തുടക്കത്തിൽ റൊമാന്റിക് ഹീറോ എന്ന ലേബൽ സ്വന്തമാക്കുകയും, പിന്നീട് അത് ആക്ഷൻ ഹീറോ എന്ന് ആക്കി മാറ്റുകയും ചെയ്ത, ഇന്ന് കോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളായ നടൻ അജിത് കുമാറിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ജന്മം കൊണ്ട് ഹൈദരാബാദ് സ്വദേശിയായ അജിത്ത്, ഒരു മലയാളി കുടുംബത്തിലാണ് പിറന്നിരിക്കുന്നത് എന്നും പറയാം.
കേരളത്തിലെ പാലക്കാട് സ്വദേശിയായ പി സുബ്രഹ്മണ്യം ആണ് അജിത്തിന്റെ പിതാവ്, കൊൽക്കത്ത സ്വദേശിയായ മോഹിനി ആണ് മാതാവ്. ദമ്പതികളുടെ 3 മക്കളിൽ രണ്ടാമത്തെ മകനാണ് അജിത്ത്. അനൂപ് കുമാർ, അനിൽകുമാർ എന്നിവരാണ് അജിത്തിന്റെ സഹോദരങ്ങൾ. അജിത്ത് വിവാഹം കഴിച്ചിരിക്കുന്നതും കേരളത്തിൽ നിന്ന് തന്നെ. മലയാളികളുടെ പ്രിയ നടി ശാലിനിയാണ് അജിത്തിന്റെ ഭാര്യ. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
Read Also: മലയാള സിനിമ ലോകത്തെ ജനപ്രിയ താരം!! ഈ ചോക്ലേറ്റ് ബോയ് ആരാണെന്ന് മനസ്സിലായോ