കിഷ്കിന്ധാ കാണ്ഡം ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു, ബോക്സ് ഓഫീസ് കളക്ഷൻ അറിയാം
Kishkindha Kaandam ott release date platform and box office collection: നവംബർ മാസത്തിലെ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ നിരവധി സിനിമകൾ ആണ് ഒടിടി പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്. ഇക്കൂട്ടത്തിൽ തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ലഭിച്ച മലയാള സിനിമകളും ഉൾപ്പെടുന്നു. ആസിഫ് അലി നായകനായി എത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ ഒടിടി സ്ട്രീമിങ്
തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 12-ന് 2024-ലെ ഓണം റിലീസ് ആയി എത്തിയ ചിത്രം തിയേറ്ററുകളിൽ വലിയ വിജയം ആയി മാറിയിരുന്നു. ആസിഫ് അലിക്കൊപ്പം അപർണ ബാലമുരളി, വിജയരാഘവൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ, ഡിഞ്ചിത് അയ്യത്തൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നേ+ ഹോട്സ്റ്റർ. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ഏകദേശം 7 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിന്,
75 കോടി രൂപയോളം ബോക്സ് ഓഫീസ് കളക്ഷൻ ലഭിച്ചതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ, ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സ്ട്രീമിങ് പ്ലാറ്റ്ഫോം. നവംബർ 19 മുതൽ ‘കിഷ്കിന്ധാ കാണ്ഡം’ ഒടിടി പ്രേക്ഷകരിലേക്ക് എത്തും. നവംബർ മാസത്തിലെ കഴിഞ്ഞ വാരം ടോവിനോ തോമസിനെ ‘അജയന്റെ രണ്ടാം മോഷണം’, രജനീകാന്തിന്റെ ‘വേട്ടയാൻ’, ജൂനിയർ എൻടിആറിന്റെ ‘ദേവര’ എന്നീ സിനിമകൾ എല്ലാം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ
പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. കൂടാതെ, ഏറെ നാളായി മലയാള സിനിമ പ്രേമികൾ കാത്തിരുന്ന ഗോകുൽ സുരേഷ് – അനാർക്കലി കൂട്ടുകെട്ടിന്റെ ‘ഗഗനാചാരി’, മികച്ച ത്രില്ലർ ചിത്രമായ ‘ഗുമസ്തൻ’ എന്നിവയും ഒടിടി പ്രേക്ഷകരിലേക്ക് എത്തി. ഈ മാസം ഇനി വരുന്ന ആഴ്ചകളിലും, ഗംഭീരമായ ഒടിടി റിലീസുകൾ ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ ശിവകാർത്തികേയന്റെ ‘അമരൻ’, ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ എന്നീ സിനിമകൾ ഉൾപ്പെടുന്നു. ഇവയുടെ ഔദ്യോഗിക ഒടിടി റിലീസ് പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ഒടിടി പ്രേക്ഷകർ.