Khader Karippody marriage: പ്രമുഖ യൂട്യൂബറും ഇൻസ്റ്റഗ്രാം ഇൻഫ്ളുവന്സറുമായ കാദർ കരിപ്പൊടി വിവാഹിതനായി. കാസർഗോഡ് സ്വദേശിയായ ഖാദർ, സാമൂഹിക പ്രതിബദ്ധതയോടെ സമകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. ഇപ്പോൾ, കാദറിന്റെ വിവാഹം ഗംഭീരമായി നടന്നിരിക്കുന്നു.
എറണാകുളം സ്വദേശിനിയായ അസ്മിനയാണ് കാദറിന്റെ വധു. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. കാദറിന്റെ വീഡിയോകൾ കണ്ട് ഇഷ്ടപ്പെട്ട് മെസ്സേജ് അയച്ച അസ്മിന, പിന്നീട് ഇരുവരും വളരെയധികം അടുക്കുകയായിരുന്നു. ശേഷം ഇരുവരും അവരവരുടെ വീട്ടുകാരോട് കാര്യങ്ങൾ അവതരിപ്പിക്കുകയും, തുടർന്ന് രണ്ടു കുടുംബങ്ങളും ചേർന്ന് തീരുമാനിച്ച പ്രകാരം വിവാഹം നടക്കുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് ഇരുവരുടെയും നിക്കാഹ് കഴിഞ്ഞത്. നിക്കാഹ് കഴിഞ്ഞ് ഒരു വർഷത്തിനുശേഷം ആണ്, ഇപ്പോൾ ആർഭാടമായ വിവാഹം നടന്നിരിക്കുന്നത്. വസ്ത്രത്തിലും ആഭരണത്തിലും എല്ലാം വളരെ ആർഭാടമായി ആണ് വിവാഹം നടന്നത്. എന്നാൽ വിവാഹശേഷം പ്രതികരിച്ച കാദർ, ഇത് ആർഭാടം അല്ല എന്നും, മറിച്ച് മാന്യമായ അതിഥി സൽക്കാരം ആണ് എന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.
യൂട്യൂബിൽ നിന്നുള്ള കാദറിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ വിവാഹ ചടങ്ങിലെ ഭാഗമായി. അതേസമയം കാദറിന്റെ ഭാര്യ ധരിച്ച വസ്ത്രവും ആഭരണവും എല്ലാം തന്നെ കാദറിന്റെ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റി. വിവാഹവുമായി ബന്ധപ്പെട്ട് താൻ ഇപ്പോൾ യൂട്യൂബിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു എന്ന് അറിയിച്ച കാദർ, തീർച്ചയായും തുടർന്നും സജീവമാകും എന്നും വെളിപ്പെടുത്തി.